ഡിങ്കന്‍ ഇല്ലെങ്കില്‍ കടലില്‍ ആര് ഉപ്പ് കലക്കും…

ചിത്രകഥകളിലെ കഥാപാത്രങ്ങളെ മനസില്‍ താലോലിക്കാതെ കടന്നുപോയ ബാല്യങ്ങളുണ്ടാവില്ല. മായാവിയും ലുട്ടാപ്പിയും ഡിങ്കനും നമ്പോലനുമെല്ലാം അവരുടെ കളിക്കൂട്ടുകാരാണ്. എന്നാല്‍ ഇതിനപ്പുറമാണ് ഡിങ്കന് മലയാളികള്‍ക്കിടയിലുള്ള സ്ഥാനം. ഡിങ്കനെ ഭഗവാനായ കണ്ട ് ആരാധിക്കുന്നവര്‍ നിരവധി. ഡിങ്കോയിസം അതാണ് ഇവരുടെ മതം. ശക്തരില്‍ ശക്തനായ എതിരാളികള്‍ക്ക് പോരാളിയായ ഡിങ്ക ഭഗവാനെ ആരാധിക്കുന്നവര്‍ക്ക് ഫെയ്‌സ്ബുക്കില്‍ ശക്തമായ കൂട്ടായ്മ തന്നെയുണ്ട ്. ഇവര്‍ക്ക് ഡിങ്കായ നമ പ്രചരിപ്പിക്കാന്‍ സ്വന്തമായി സേനയുമുണ്ട ്, മൂഷിക സേന…

കാലമേറയായി ഡിങ്കമതം പ്രചരിക്കുന്നുണ്ടെ ങ്കിലും ദിലീപിന്റെ പുതിയ ചിത്രം പ്രൊഫസര്‍ ഡിങ്കന്‍ അനൗണ്‍സ് ചെയ്തതോടെയാണ് ഭക്തശിരോമണികള്‍ക്ക് വ്രണപ്പെട്ട് തുടങ്ങിയത്. തങ്ങളുടെ ആദരണീയനായ ഡിങ്കശ്രീമാനെ പുച്ഛിക്കാന്‍ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട ് വ്രണപ്പെട്ട ഡിങ്ക മതക്കാര്‍ തെരുവിലേക്കിറങ്ങി. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തീ വെച്ച് നശിപ്പിക്കാമെന്ന ആഹ്വാനത്തോടെ അവരുടെ മതവികാരം ആളിക്കത്തി. ഡിങ്കനെ ഭജിക്കാനായി ഭക്തിഗാനങ്ങള്‍ വരെ രചിച്ച മഹാഭക്തരോടാണോടാ കളി …,

ഡിങ്കന്റെ വിശ്വസ്ത ഭക്തര്‍ അദ്ദേഹത്തിന്റെ സുവിശേഷങ്ങള്‍ പ്രചരിപ്പിച്ചു, ബാലമംഗളമാണ് ഡിങ്കോയിസ്റ്റുകളുടെ വിശുദ്ധ ഗ്രന്ഥം. പങ്കിലവാസനായ ഡിങ്കന്റെ അവതാരോദ്ദേശം തന്നെ മറ്റ് മതക്കാരുയര്‍ത്തിവിടുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍ ആക്ഷേപഹാസ്യം എന്ന നിലയിലാണ്. വ്രണപ്പെടുന്ന മതവികാരങ്ങള്‍ക്കെതിരെ പരിഹാസമായി പങ്കിലക്കാട്ടില്‍ പറന്നു നടക്കുകയാണ് കാനനവാസനായ ഡിങ്കന്‍. ഡ്‌ങ്കോയിസ്റ്റുകള്‍ ഏക ദൈവ വിശ്വാസികളാണ്. മയാവിസ്റ്റുകളാണ് അവരുടെ ശത്രുക്കള്‍. മയാവി മതത്തിലേക്ക് ചേക്കേറിയവരെ തിരിച്ചെത്തിക്കാന്‍ പങ്കില വാപ്പസിപോലും നടത്താന്‍ തയ്യാറാണ് ആ പരമ കാരുണാനിധിയായ ഡിങ്ക ഭഗവാന്റെ ഭക്തര്‍. ഡിങ്ക മതത്തെ അവിശ്വാസത്തോടെ നോക്കുന്നവരോട് ഭക്തര്‍ക്ക് ഒന്നേ ചോദിക്കാനുള്ളൂ…
‘ ഡിങ്കന്‍ ഇല്ലെങ്കില്‍ കടലില്‍ ആര് ഉപ്പ് കലക്കും… ‘

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE