എന്താണ് ലെത്തലോജിക്ക

ശ്ശൊ,ആ വാക്ക് എന്റെ നാവിന്‍തുമ്പത്തുണ്ടായിരുന്നതാ ഇപ്പോ കിട്ടുന്നില്ല. ഒരിക്കലെങ്കിലും ഇങ്ങനെ പറയാത്തവര്‍ ആരുമുണ്ടാകില്ല. അതൊരു വ്യക്തിയുടെ പേരാവാം,സ്ഥലപ്പേരാവാം, ഏതെങ്കിലും വസ്തുവിന്റെ പേരാവാം അങ്ങനെ എന്തുമാവാം. നമുക്ക് അത്രമേല്‍ പരിചിതമായ ഒരു വാക്ക് പെട്ടന്ന് മറന്നു പോവുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് ലെത്തലോജിക്കാ.

ഈ വാക്കിന്റെ ഉദ്ഭവം ഗ്രീസില്‍ നിന്നാണ്. ഗ്രീക്ക് വാക്കുകളായ ലെത്തെ,ലോഗോസ് എന്നിവയുടെ കൂടിച്ചേരലാണ് ലെത്തലോജിക്ക. ലെത്തെ എന്നാല്‍ മറവി,ലോഗോസ് എന്നാല്‍ വാക്ക്. ലെത്തെ എന്നാല്‍ ഭൂമിക്കടിയിലൂടെയൊഴുകുന്ന നദി എന്നും അര്‍ഥമുണ്ട്. ആത്മാക്കള്‍ തങ്ങളുടെ ഓര്‍മകളെ ഇല്ലാതാക്കാന്‍ ഈ നദിയില്‍ മുങ്ങിനിവരുന്നു എന്നാണ് ഗ്രീക്ക് ഐതിഹ്യം.

മനശ്ശാസ്ത്രജ്ഞനായ കാള്‍ യുങ്ങാണ് ലെത്തലോജിക്കാ എന്ന വാക്ക് വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയത്. ലെത്തലോജിക്കയെ മനസ്സുമായി ബന്ധപ്പെടുത്താനാണ് മനശ്ശാസ്ത്രജ്ഞര്‍ താല്പര്യപ്പെടുന്നത്. അവര്‍ പറയുന്നത് ഇങ്ങനെ.നാമെല്ലാം മനസ്സിലാക്കേണ്ട കാര്യം നമ്മുടെ തലച്ചോറ് ഒരു കംപ്യൂട്ടര്‍ പോലെയല്ല പ്രവര്‍ത്തിക്കുന്നത് എന്നാണ്, ശേഖരിച്ചുവച്ചിരിക്കുന്ന വിവിരങ്ങള്‍ ഒരു ക്‌ളിക്കില്‍ കണ്‍മുന്നിലെത്തുന്നത് പോലെയല്ല മനസ്സിന്റെ അവസ്ഥ. മനസ്സില്‍ ആ വാക്ക് ഉണ്ടെങ്കിലും അതുമായി ബന്ധമുള്ള വിവരങ്ങള്‍ ആവശ്യത്തിന് മനസ്സിലേക്കെത്തിയാല്‍ മാത്രമേ മനസ്സ് ചെപ്പ് തുറന്ന് ആ വാക്ക് നാവിലേക്ക് എത്തിക്കൂ. അപ്പോള്‍
മനസ്സിലായല്ലോ,അടുത്ത തവണ ഇങ്ങനെ മറവി വരുമ്പോള്‍ ആ വാക്ക് ഓര്‍ത്തെടുക്കുന്നതിനൊപ്പം ഒന്നുകൂടി ഓര്‍മ്മിക്കുക, നിങ്ങളുടെ അപ്പോഴത്തെ അവസ്ഥയുടെ പേരാണ് ലെത്തലോജിക്ക!

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE