180 കോടി ജനങ്ങള്‍ക്ക് ‘ജലം’ ഇല്ലാതാകും.

2025 ഓടെ 180 കോടി ജനങ്ങള്‍ പൂര്‍ണ്ണമായും ജല ദൗര്‍ലഭ്യം അനുഭവിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭ.

ലോക വനദിനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുള്ളത്. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗം പേര്‍ ജല ദൗര്‍ലഭ്യ പ്രദേശങ്ങളിലായിരിക്കും ജീവിക്കേണ്ടിവരികയെന്നും റിപ്പേര്‍ട്ടിലുണ്ട്.

വനങ്ങളെ സംരക്ഷിക്കുന്നത് വഴി ആഗോള ശുദ്ധജല സ്രോതസ്സുകളെ സംരക്ഷിക്കാനും, ജലദൗര്‍ലഭ്യം പരിഹരിക്കാനും കഴിയുമെന്ന ബൃഹത്തായ സാധ്യതയ്ക്കാണ് ഐക്യരാഷ്ട്ര സഭ ഹെഡ് ക്വാട്ടേഴ്‌സില്‍ നടന്ന ചര്‍ച്ചയില്‍ പ്രാധാന്യം നല്‍കിയത്.

NO COMMENTS

LEAVE A REPLY