ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ത്ഥി ?

  നിയമസഭയിലേക്ക് സിനിമാ താരങ്ങളെ മാത്രമല്ല ക്രിക്കറ്റ് താരങ്ങളെയും പരീക്ഷിക്കാന്‍ ബിജെപി ഒരുങ്ങുന്നുന്നതായി സൂചന. ബിജെപി സ്ഥാനാര്‍ത്ഥിയായി ക്രിക്കറ്റ് താരം ശ്രീശാന്തിനെയാണ് പരിഗണിക്കുന്നത്.
  എറണാകുളത്തോ തൃപ്പൂണിത്തുറയിലോ ശ്രീശാന്ത് മത്സരിച്ചേക്കും.

  വാതുവെപ്പ് കേസില്‍ പെട്ട് ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങാനാകാതെ നില്‍ക്കുന്ന ശ്രീ രാഷ്ട്രീയത്തിലേക്ക് എത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.വാതുവെപ്പ് കേസില്‍ അനുകൂല വിധിയാണ് കോടതിയില്‍ നിന്നുണ്ടയിരുന്നതെങ്കിലും ബിസിസിഐയുടെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ശ്രീയ്ക്ക് ഉടന്‍ ക്രിക്കറ്റിലേക്ക് മടങ്ങാനാവില്ല.

  മത്സരത്തിന് ശ്രീശാന്ത് താല്‍പര്യം പ്രകടിപ്പിച്ചതായും സൂചനയുണ്ട്. ചര്‍ച്ചകള്‍ തുടരുകയാണ്. ശ്രീശാന്തിനായി എറണാകുളം മണ്ഡലം കണ്ടെത്തണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തൃപ്പൂണിത്തുറയും എറണാകുളവും പരിഗണിക്കുന്നത്.

  ബാംഗ്ലൂരില്‍ ബിജെപി സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച ചില ചടങ്ങുകളില്‍ ശ്രീ പങ്കെടുത്തിരുന്നെങ്കിലും കേരളത്തില്‍ ബിജെപിയ്ക്ക വേണ്ടി വേദികളിലെത്തിയിരുന്നില്ല. ശ്രീശാന്തിന്റെ ഭാര്യാ കുടുംബം ബിജെപിയുമായി അടുത്ത ബന്ധമുള്ളവരാണ്.

  ⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
  Click here to download Firstnews
  SHARE