ഇന്ന് ലോക ജലദിനം.

ഇന്ന് ലോക ജലദിനം.
‘ശുദ്ധജലത്തിന് വേണ്ടിയാകും അടുത്ത ലോക മഹായുദ്ധം’ എന്ന യാഥാര്‍ത്ഥ്യം തുടിക്കുന്ന പ്രവചനം നമ്മുടെ മുന്നിലുള്ളപ്പോള്‍ കടന്നു വരുന്ന ലോക ജല ദിനത്തെ എങ്ങനെ ആഘോഷിക്കണം എന്ന് തീരുമാനിക്കുന്നത് ഹൃദയം കൊണ്ടാകണം. ആ യുദ്ധം ഒഴിവാകണം എന്ന ബോധത്തോടെയാകണം.

വായുപോലെ മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ജലം. പഞ്ച ഭൂതങ്ങളിലൊന്ന്. ഭൂമിയുടെ 70 % വും നിറഞ്ഞു നില്‍ക്കുന്നതും ജലമാണ്. ഇതില്‍ 97 % കടലിലെ ഉപ്പുവെള്ളമാണ്. ഇത് പ്രൊസസ്സിങ്ങിലൂടെ ശുദ്ധജലമാക്കുന്നുണ്ടെങ്കിലും വളരെ ചിലവേറിയ പ്രവര്‍ത്തിയാണ്. ബാക്കി 2% ഭൂമിയുടെ ഉത്തര ദക്ഷിണ ധ്രുവങ്ങളില്‍ മഞ്ഞുപാളികളായാണ് കാണപ്പെടുന്നത്. ഇത് മനുഷ്യര്‍ക്ക് എത്തിപ്പെടാനും ഉപയോഗിക്കാനും കഴിയുന്നതിനുമപ്പുറമാണ്. ഇനിയുള്ള 1% മാത്രമാണ് മനുഷ്യര്‍ക്ക് ഉപയോഗ യോഗ്യമായ ശുദ്ധ ജലം. നമ്മള്‍ കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു വരുന്ന ജലം.

ഭൂമിയിലെ ആകെ ജലത്തിന്റെ ഒരു ശതമാനം മാത്രം ഉപയോഗിച്ചുവരുന്നത് ലോകത്തിലെ കോടിക്കണക്കിന് മനുഷ്യരാണ്. പ്രകൃതി ദത്തമായ ഈ സമ്പത്ത് മനുഷ്യനിര്‍മ്മിതമാകുന്ന കാലം എത്തിയിട്ടില്ലാത്തതുകൊണ്ടുതന്നെ, മനുഷ്യവാസം സാധ്യമാക്കിക്കൊണ്ട് ഭൂമിയെ ഉര്‍വ്വരയാക്കുന്ന ജല സംഭരികളെ സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയല്ലേ…

ലോകത്തെ 10 ല്‍ 8 പേര്‍ ജല ദൗര്‍ലഭ്യം അനുഭവിക്കുന്നവരാണ്. കാതങ്ങള്‍ താണ്ടി കുടിവെള്ളം ശേഖരിക്കേണ്ടി വരുന്നവര്‍. ഇനിയൊരു യുദ്ധമുണ്ടെങ്കില്‍ അത് ജലത്തിന് വേണ്ടിയാകുമെന്ന മുന്‍വിധി ചിന്തകര്‍ പങ്കുവെക്കുന്നതും അതുകൊണ്ടുതന്നെയാണ്. സംരക്ഷിക്കാം, കാത്തുവെയ്ക്കാം, ജീവന്റെ ഹേതുവായ ജലത്തെ പുതുതലമുറയ്ക്കായ്…

1993 മാര്‍ച്ച് 22 നാണ് ഐക്യരാഷ്രസഭ ലോക ജല ദിനം ആഘോഷിച്ച് തുടങ്ങുന്നത്. 1.5 ബില്യണ്‍ ആളുകളാണ് ജലവുമായി ബന്ധപ്പെട്ട മേഖലകളില്‍ തൊഴിലെടുക്കുന്നത്. ലോകത്തെ പാതിയോളം മനുഷ്യര്‍.
അതുകൊണ്ടുതന്നെ 2016 ലെ ജലദിനത്തിന്റെ മുദ്രാവാക്യം പ്രസക്തമാകുന്നു ‘അമൂല്യ ജലം, മെച്ചപ്പെട്ട തൊഴില്‍’ (ബെറ്റര്‍ വാട്ടര്‍ ബെറ്റര്‍ ജോബ്‌സ്)…

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE