കനയ്യയെ ഹൈദരാബാദ് കാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍.

0

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല കാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍.

കനയ്യ സന്ദര്‍ശിക്കുന്നതിനെ തുടര്‍ന്ന് സര്‍വ്വകലാശാല അധികൃതര്‍ കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാമ്പസിന്റെ പ്രധാന പ്രവേശന കവാടം ഒഴിച്ച് മറ്റെല്ലാം അടച്ചുകഴിഞ്ഞു. ഇന്ന് വൈകുന്നേരം കാമ്പസിലെത്തുന്ന കനയ്യ രോഹിത്ത വെമുലയുടെ അമ്മയേയും സന്ദര്‍ശിക്കും.

മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പുറമെ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കാമ്പസില്‍ പ്രവേശനം നിഷേധിച്ചുകൊണ്ട് അധികൃതര്‍ വാര്‍ത്താക്കുറിപ്പും ഇറക്കി. തിങ്കളാഴ്ച വരെ ക്ലാസുകളും ഉണ്ടായിരിക്കില്ല.

കഴിഞ്ഞ ദിവസം സര്‍വ്വകലാശാലയില്‍ ഉണ്ടായ സംഘര്‍ത്തില്‍ 25 വിദ്യാര്‍ത്ഥികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യക്കുശേഷമുണ്ടായ പ്രതിഷേധത്തെതുടര്‍ന്ന് അവധിയില്‍ പോയ അപ്പാറാവു വീണ്ടും കാമ്പസിലെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. രോഹിത് വെമുലയുടെ മരണത്തില്‍ വി.സിയ്ക്കും പങ്കുണ്ടെന്നാരോപിച്ചായിരുന്നു സംഘര്‍ഷം. വിസിയെ തുടരാന്‍അനുവദിക്കില്ലെന്ന് സംയുക്ത സമര സമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ജനുവരി 24 മുതല്‍ അപ്പാറാവു അവധിയിലാണ്.

Comments

comments

youtube subcribe