സിന്ധു സൂര്യകുമാറിന് പിന്നാലെ സിന്ധു ജോയിയും സൈബര്‍ സെല്ലില്‍ കേസ് ഫയല്‍ ചെയ്യുന്നു.

സിന്ധു സൂര്യകുമാറിനെതിരെ പരാമര്‍ശവുമായെത്തിയ മേജര്‍ രവിയെ വിമര്‍ശിച്ചതിന് സിന്ധു ജോയിക്ക് നവ മാധ്യമങ്ങളില്‍ അസഭ്യവര്‍ഷം.

ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് സിന്ധു. ഫേസ്ബുക് പോസ്റ്റിലാണ് തനിക്ക് നേരിടേണ്ടി വന്ന അവഹേളനങ്ങളെ കുറിച്ച് സിന്ധു വിശദമാക്കുന്നത്. ഒപ്പം തനിക്ക നേരെ വന്ന അസഭ്യങ്ങളടങ്ങിയ പോസ്റ്റുകള്‍ ചേര്‍ത്തിട്ടുമുണ്ട്.

സിന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്…

ഒരു മാധ്യമ പ്രവര്‍ത്തകക്കെതിരെ അസഹിനീയമാം വിധം കുപ്രചരണങ്ങള്‍ സൈബര്‍ ലോകത്ത് പ്രചരിച്ചപ്പോള്‍ അവര്‍ക്ക് അനുകൂലമായി ഞാന്‍ ഇട്ട പോസ്റ്റ് സൈബര്‍ ഫാഷിസ്റ്റ് ക്കളെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നു.എതിര്‍ അഭിപ്രായം പറയാന്‍ അവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്.പക്ഷെ എതിര്‍ അഭിപ്രായങ്ങള്‍ അനാവശ്യ തലങ്ങളിലേക്ക് നീങ്ങുകയും വ്യെക്തിപരമായി അവഹേളനങ്ങള്‍ ആയി മാറുകയും ചെയ്യുകയാണ് .എന്റെ ഫോട്ടോകള്‍ ഉള്ള്‌പെടെ അനാവശ്യമായി മൊര്‍ഫ് ചെയ്തു നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപെടുകയാണ് .സ്ത്രീ മാതാവാണ്‌ദേവിയാണ് എന്നൊക്കെ പറയുന്ന ആളുകള്‍ തന്നെയാണ് ഇത്തരം തരാംതാണ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നതാണ് വസ്തുത .ഈ അവസരത്തില്‍ എനിക്ക് ലഭിച്ച ചില പോസ്റ്റുകള്‍ ഇവിടെ ഷെയര്‍ ചെയുന്നു .ഇനിയും ഉണ്ട് ധാരാളം .ഇതു കണ്ടു ഇവര്‍ക്ക് ജന്മം നല്‍കിയവര്‍ ലജ്ജികട്ടെ!നിങ്ങള്ക്ക് ഉള്ള ഏറ്റവും വലിയ ശിക്ഷ ഇതു തന്നെ ആണ് . ഇനി ഇതൊന്നും കണ്ടിലെന്ന് നടിക്കാന്‍ കഴിയില്ല എന്നതിനാല്‍ നിയമപരമായി നീങ്ങുകയാണ് .പോസ്റ്റുകള്‍ ഇടുകയും,ചിത്രങ്ങള്‍ മൊര്‍ഫ് ചെയ്യുകയും അത് ഷെയര്‍ ചെയ്യുകയും ചെയ്തവര്‍ എല്ലാം കുറ്റക്കാര്‍ ആണ് എന്ന് തിരിച്ചറിയുക.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE