ടിബി ബാസിലസ് എന്തെന്ന് ലോകം അറിഞ്ഞ ദിനം.

ക്ഷയം ഒരു കാലത്ത് പേടിപ്പെടുത്തുന്ന രോഗമായിരുന്നു. എന്നാല്‍ ഇന്ന് അതിന് ചികിത്സയുണ്ട്. ഈ ചികിത്സയിലേക്കും മരുന്നുകളിലേക്കും ലോകത്തെ നയിച്ചത് സുപ്രധാനമായ ഒരു കണ്ടുപിടുത്തമായിരുന്നു.

ക്ഷയരോഗ ഹേതു ടുബര്‍ കുലോസിസ് ബാസിലസ് എന്ന ബാക്ടീരിയയാണെന്ന ഡോ. റോബര്‍ട്ട് കോച്ചിന്റെ കണ്ടുപിടുത്തം. ഇതോടെ അസുഖത്തിനുള്ള മരുന്നും കണ്ടെത്താമെന്നായി. ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗാണുവിനെ കണ്ടെത്തിയത് ലോകത്തെ അറിയിച്ച ദിനമായിരുന്നു മാര്‍ച്ച് 24,1882. ആ ദിവസത്തിന്റെ നൂറാം വാര്‍ഷിക ദിനമായ 1982 ലാണ് മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനുിക്കുന്നത്.

ക്ഷയം എന്ന മാരക രോഗത്തെ തടയാന്‍ബോധവല്‍ക്കരണം എന്ന നിലയ്ക്കാണ് മാര്‍ച്ച് 24 ന് എല്ലാ വര്‍ഷവും ക്ഷയ രോഗ ദിനം ആചരിക്കുന്നത്. ഇന്ത്യയില്‍ ക്ഷയരോഗത്താല്‍ മരിക്കുന്നവരുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.ലോകരാഷ്ട്രങ്ങളില്‍ ക്ഷയം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമതും. 2014 ല്‍ രണ്ട് ലക്ഷം പേരാണ് ക്ഷയം ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.

ലോകത്താകമാനം 9.6 മില്യണ്‍ ആളുകള്‍കള്‍ക്ക് ക്ഷയം ബാധിച്ചു. ഇതില്‍ മരിച്ചവര്‍ 1.5 മില്യണ്‍ രോഗികള്‍. ലോകാരോഗ്യ സംഘടനയുടെ പഠന പ്രകാരം 95 ശതമാനം ക്ഷയരോഗ മരണങ്ങളുളും സംഭവിക്കുന്നത് സാമ്പത്തിക സുസ്ഥിരതയില്ലാത്ത രാജ്യങ്ങളിലാണ്. 2014 ല്‍ 1 മില്യണ്‍ കുട്ടികള്‍ക്കാണ് രോഗം പിടിപെട്ടത്. ഇതില്‍ 140000 കുട്ടികള്‍ മരണപ്പെട്ടു. എച്ച് ഐവി രോഗം ബാധിക്കപ്പെട്ടവരില്‍ ക്ഷയരോഗം പിടിപെടുന്നത് മരണത്തിന് ആക്കം കൂട്ടും. 2015 ലെ എച്ച് ഐവി മരണങ്ങളില്‍ 3 ല്‍ ഒന്ന് ക്ഷയം ബാധിച്ചുള്ളതായിരുന്നു.

എന്നാല്‍ 1990 കളിലെ സ്ഥിതിയില്‍നിന്ന ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ബോധവല്‍ക്കരണങ്ങള്‍കൊണ്ടും ചികിത്സകള്‍കൊണ്ടും സാധിച്ചു.
1990 ലേതിനേക്കാള്‍ 47 ശതമാനം മരണനിരക്ക് കുറയ്ക്കാന്‍ 2015 ലേക്ക് എത്തിയപ്പോള്‍ സാധിച്ചു. 2000 മുതല്‍ ഓരോ വര്‍ഷവും രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ 1.5ശതമാനം എന്ന നിരക്കില്‍ കുറഞ്ഞ് 2015 ലേക്ക് 18 ശതമാനം എന്ന അളവിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

2016 മുതല്‍ 2035 വരെയുള്ള നീണ്ട 20 വര്‍ഷം ഓരോ ഗവണ്‍മെന്റും ക്ഷയ രോഗത്തെ ഇല്ലാതാക്കാനായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ഇതിനുമുമ്പ് തന്നെ രാജ്യം നേരിടുന്ന കഷയ രോഗം എന്ന വെല്ലുവിളിയെ ചെറുക്കാനും ഇല്ലാതാക്കാനും നമുക്കും പ്രവര്‍ത്തിക്കാം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE