ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പോരാട്ടം രൂക്ഷം. ആംആദ്മി പാര്‍ടിയുടെ പരാതിയില്‍ വിസിയ്ക്ക് മനുഷ്യാവകാശകമ്മീഷന്റെ നോട്ടീസ്.

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പോരാട്ടം രൂക്ഷം. ആംആദ്മി പാര്‍ടിയുടെ പരാതിയില്‍ വിസിയ്ക്ക് മനുഷ്യാവകാശകമ്മീഷന്റെ നോട്ടീസ്.

ഹൈദരാബാദ് സര്‍വ്വകലാശലയില്‍ പോരാട്ടം മുറുകുന്നു. ആംആദ്മി പാര്‍ടി നല്‍കിയ പരാതിയില്‍ വിസിയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ വെള്ളവും വൈദ്യുതിയും തടഞ്ഞതിനാണ് വി സിയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചത്.

നാളെയാണ് മറുപടി നല്‍കേണ്ടത്. രോഹിത് വെമുലയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം അടിച്ചമര്‍ത്താനാണ് ഹോസ്റ്റലിലേക്കുള്ള വെള്ളവും വൈദ്യുതിയും തടഞ്ഞത്.

കഴിഞ്ഞ ചൊവ്വാഴ്ചയിരുന്നു സംഭവം. ഇത്തരം നടപടി ഗുരുതരമായ വീഴ്ചയാണെന്നാണ് ആം ആദ്മി പരാതിയില്‍ പറഞ്ഞത്. തെലങ്കാന മനുഷ്യാവകാശ കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അതേ സമയം വി സിക്കെതിരെ പ്രതിഷേധം നടത്തി അറസ്റ്റിലായ അധ്യാപകരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടുന്ന 27 പേരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

NO COMMENTS

LEAVE A REPLY