ബൈക്ക് തട്ടിയ തർക്കം ; ഡൽഹിയിൽ ദന്ത ഡോക്ടറെ ആൾക്കൂട്ടം തല്ലികൊന്നു.

നടക്കാൻ പോയ ദന്ത ഡോക്ടറെ ബൈക്ക് തട്ടിയ സംഭവത്തെ തുടർന്ന് ആൾക്കൂട്ടം തല്ലികൊന്നു. ഡൽഹി വികാസ്പുരി താമസക്കാരനായ ദന്തരോഗ വിദഗ്ദ്ധനായ ഡോ.പങ്കജ് നാരംഗ് ആണ് ജനങ്ങളാൽ ആക്രമിക്കപ്പെട്ട് ദാരുണ അന്ത്യം വരിച്ചത്‌. വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് കൊല നടത്തിയത്.

രാത്രി വീടിന് പുറത്ത് നടക്കുകയായിരുന്ന പങ്കജ് നാരംഗിന്റെ ദേഹത്ത് ബൈക്ക് ഉരസി പോയതിനെ തുടർന്ന് നടന്ന തർക്കത്തിൽ ക്ഷുഭിതരായ ബൈക്ക് യാത്രികരാണ് കൊലയ്ക്കു പിന്നിൽ. ഇതില്‍ ഒരാള്‍ 13 ലധികം പേരടങ്ങുന്ന വേറൊരു സംഘത്തെ വിളിച്ചു കൊണ്ടു വന്നാണ് ആക്രമിച്ചത്.

ഹോക്കി സ്റ്റിക്കുകളും വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. ബൈക്കില്‍ വന്ന രണ്ട് പേരടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഭാര്യയും എട്ടു വയസ്സുള്ള മകനും ഉണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE