ലോകത്തെ 50 പ്രബലനേതാക്കളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് കെജ്‌രിവാള്‍ മാത്രം

0

ഫോർച്യൂൺ മാഗസിൻറെ ലോകത്തിലെ പ്രബല നേതാക്കളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് അരവിന്ദ് കെജ്‌രിവാൾ മാത്രം. ഫോർച്യൂണിൻറെ മൂന്നാം വാർഷികപ്പതിപ്പിലാണ് ലോകമെന്പാടുമുള്ള പ്രബല നേതാക്കളിലൊന്നായി കെജ്‌രിവാൾ സ്ഥാനം പിടിച്ചത്.

ബിസിനസ്, സർക്കാർ, മാനവികത എന്നീ മൂന്നു വിഷയങ്ങളിൽ ലോകത്തിനു മുന്നിൽ മാതൃകയായവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികയാൽ 42- ാമത്‌ സ്ഥാനമാണ് കെജ്‌രിവാളിന്.

ഡൽഹിയിലെ വാഹന നിയന്ത്രണത്തിലൂടെ അന്തരീക്ഷ മലീനീകരണം കുറയ്കാൻ കെജ്‌രിവാൾ കാണിച്ച നടപടിയാണ് അദ്ദേഹത്തിനെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായത്.
ഒരിക്കലും സങ്കൽപ്പിക്കാനാവാത്തവിധത്തിൽ അനുയായികളെ നന്മയ്ക്കായി അണിനിരത്തുന്ന നിങ്ങൾ ഒരിക്കലും കേട്ടിട്ടില്ലാത്ത തരം നേതാവാണെന്നാണ് ഫോർച്യൂൺ മാഗസിൻ കെജ്‌രി
വാളിനെ വിലയിരുത്തുന്നത്

Comments

comments

youtube subcribe