“ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല; രാഷ്ട്രപതി ഇടപെടണം”

0

ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാലയില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ രാഷ്ട്രപതി അടിയന്തിരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. അപ്രഖ്യാപിത അടിയന്തിരാവസ്ഥ മൂലം വിദ്യാര്‍ഥികള്‍ വലയുകയാണ്. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ അവര്‍ക്ക് ലഭിക്കുന്നില്ല. പുറത്തുനിന്നു കൊണ്ടുവന്ന ഭക്ഷണം അകത്തുകൊണ്ടുപോകാന്‍ അനുവദിച്ചില്ല. റോഡുവക്കില്‍ ഭക്ഷണം പാകം ചെയ്തത് പോലീസ് തടഞ്ഞു. വൈസ് ചാന്‍സലര്‍ അപ്പാറാവുവിനെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം.സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും ഭക്ഷണം ലഭിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Comments

comments

youtube subcribe