Advertisement

ഫോട്ടോകള്‍ പോസ്റ്റുന്നവര്‍ ജാഗ്രതൈ!!!!

March 26, 2016
Google News 0 minutes Read

അപകടങ്ങളുടെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവര്‍ ജാഗ്രതൈ. പോലീസ് കണ്ണുകള്‍ നിങ്ങളുടെ പിന്നാലെയുണ്ട്!! ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങള്‍ ഉള്‍പ്പെടുത്തി അപകടസ്ഥലത്തു നിന്ന് ഫോട്ടോകള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്,സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുമെന്ന് സൈബര്‍ ക്രൈംസ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കുന്നു.സുപ്രീം കോടതിയുടെ അനുമതിയോടെയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇത്തരം ചിത്രങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പരിപാടി ഈ മാസം 28 മുതല്‍ ആരംഭിക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന് സാധിക്കും.കുറ്റവാളികള്‍ക്ക് 3 മാസം വരെ തടവോ 2000 രൂപ വരെ പിഴയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മറ്റൊരാളുടെ മാനസിക പിരിമുറുക്കം വര്‍ധിപ്പിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പോണ്‍ വീഡിയോസ് പോലെ സോഷ്യല്‍ മീഡിയയെ വികൃതമാക്കുന്നു എന്നാണ് പോലീസിന്റഎ കണ്ടെത്തല്‍. പദ്ധതിയുടെ ഭാഗമായി ഇത്തരം പോസ്റ്റുകള്‍ തടയുന്നതിന് ഓരോ ജില്ലയ്ക്കും 45 സൈബര്‍ വ്യൂവേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലുണ്ടാവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here