സച്ചിനെ ബോക്‌സിങ്ങിന് ക്ഷണിച്ച് വിജേന്ദര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗുമായി ഗുര്‍ഗാവില്‍ കൂടിക്കാഴ്ച നടത്തി.സൗഹൃദസന്ദര്‍ശനത്തിന് ശേഷം തന്റെ ആരാധനാപാത്രത്തെ ജൂണ്‍ 11ന് നടക്കുന്ന ഡബ്ല്യൂബിഒ ഏഷ്യാ ടൈറ്റില്‍ മത്സരം കാണാന്‍ ക്ഷണിക്കാനും വിജേന്ദര്‍ മറന്നില്ല. സച്ചിനെ കാണാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും തിരക്കുകള്‍ മാറ്റിവച്ച് തന്നെ കാണാനായി അദ്ദേഹം എത്തിയത് പ്രചോദനം പകരുന്ന കാര്യമാണെന്നും വിജേന്ദര്‍ പറഞ്ഞു. പ്രൊഫഷണല്‍ ബോക്‌സിങ്ങിനെക്കുറിച്ച് ഏറെ നേരം ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഇരുവരും പിരിഞ്ഞത്.

NO COMMENTS

LEAVE A REPLY