“അവാര്‍ഡ് ലഭിക്കാത്തതില്‍ സന്തോഷം” സനല്‍കുമാര്‍ ശശിധരന്‍

 

ഒഴിവുദിവസത്തെ കളിക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തതില്‍ സന്തോഷമെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ മതി…സിനിമ കണ്ട് മിണ്ടാതിരുന്നല്ലേ ഉള്ളൂ..ആന്റിനാഷണലാണെന്ന് പറഞ്ഞ് അകത്തിട്ടില്ലല്ലോ എന്നായിരുന്നു ഫേസ്ബുക്കിലൂടെ സനല്‍കുമാര്‍ പ്രതികരിച്ചത്. മറ്റൊരു പോസ്റ്റില്‍ അവാര്‍ഡ് ജൂറിയെ വിമര്‍ശിച്ചിട്ടുമുണ്ട്. ജൂറിയുടെ ഒരു പരാമര്‍ശം പോലും തന്റെ ചിത്രം നേടിയില്ല എന്നതില്‍ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു.63ാമത് ദേശീയ പുരസ്‌കാരങ്ങള്‍ ഇ്പപോഴത്തെ ഭരണകൂട്തതിന്റെ ചിന്താരീതിയെ വെളിപ്പെടുത്തുന്നു. രാഷ്ട്രം അമര്‍ച്ചിത്രകഥാ മൂല്യബോധത്തിലേക്കും അഭിരുചികളിലേക്കും മടങ്ങുകയാണ് എന്നും സനല്‍കുമാര്‍ പറയുന്നു.ഒഴിവുദിവസത്തെ കളി ദേശീയ പുരസ്‌കരാത്തിനുള്ള അന്തിമമത്സരത്തില്‍ കടന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.2 Capture

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews