ഗുജറാത്തിനുള്ള യോഗ്യതയെന്ത്,മോദിയുടെ നാടെന്നുള്ളതോ? ബി.ഉണ്ണിക്കൃഷ്ണന്‍

ഗുജറാത്തിനെ മികച്ച സിനിമാസൗഹൃദസംസ്ഥാനമായി തിരഞ്ഞെടുത്തത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലെന്നത് സിനിമാ- രാഷ്ട്രീയമേഖലകളില്‍ ചര്‍ച്ചയാവുന്നു. നരേന്ദ്രമോദിയുടെ നാട് എന്നതുകൊണ്ട് മാത്രമാണ് ഗുജറാത്തിന് ഈ അംഗീകാരം ലഭിച്ചതെ് ആരോപണവുമായി സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

സിനിമാ ഷൂട്ടിങ്ങിനായി യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത നാടാണ് ഗുജറാത്ത്.നല്ല പോസ്റ്റ് പ്രൊഡക്ഷന്‍ കമ്പനികള്‍ പോലും അവിടെയില്ല. 300ല്‍ താഴെ തിയേറ്ററുകള്‍ മാത്രമാണ് അവിടെയുള്ളത്.ഒരു ഷൂട്ടിംഗ് പോലും മര്യാദയ്ക്ക് നടത്താന്‍ പലപ്പോഴും കഴിയാറില്ലെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ മാസം ഷാരൂഖ്ഖാന്‍ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് വിഎച്ച്പിക്കാര്‍ തടഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇത്തരം സാഹചര്യങ്ങളുള്ള ഗുജറാത്തിന് പുരസ്‌കാരം നല്കിയത് എന്തു മാനദണ്ഡം അനുസരിച്ചാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സിനിമാ രംഗത്തിന് മികച്ച് സംഭാവനകള്‍ സമ്മാനിക്കുന്ന കേരളത്തെ പ്രത്യേക പരാമര്‍ശത്തിലൊതുക്കുക കൂടി ചെയ്യുമ്പോഴാണ് ഇതിലെ രാഷ്ട്രീയം കൂടുതല്‍ ചര്‍ച്ചയാവുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews