ഒരറ്റം കടിച്ചു വച്ച ആപ്പിളിന് 40 വയസ്സ്

മനം നിറയ്ക്കുന്ന രൂപഭംഗിയും ആധുനികതയുടെ നിറവുമായി ഒരറ്റം കടിച്ചു വച്ച ഒരാപ്പിൾ ലോക ജനതയുടെ ദൈനംദിന ജീവിതത്തിലേക്ക് ഇറങ്ങി വന്നിട്ട് 40 വർഷം! 1976 ഏപ്രില്‍ 1-ന് സ്റ്റീവ് ജോബ്‌സും, സ്റ്റീവ് വോസ്‌നിയാക്കും ചേര്‍ന്ന് ആപ്പിള്‍ കമ്പ്യൂട്ടര്‍ കമ്പനി സ്ഥാപിച്ചു. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്തും, സോഫ്റ്റ്‌വയര്‍ നിര്‍മ്മാണ രംഗത്തും പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയാണ് ആപ്പിള്‍ കമ്പ്യൂട്ടര്‍ ഇന്‍കോര്‍പ്പറേഷന്‍ എന്നു മുന്നേ അറിയപ്പെട്ടിരുന്ന ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്‍.

apple-keybordസ്വകാര്യ കമ്പ്യൂട്ടർ ആയിരുന്നു ഉത്പാദന ലക്‌ഷ്യം. മാക്കിന്റോഷ് ശ്രേണിയില്‍ ആണ് ഉത്പ്പന്നങ്ങൾ. നിലവിൽ കമ്പ്യൂട്ടറുകള്‍, ഐപോഡ്, ഐപാഡ്, ഐഫോണ്‍, സോഫ്റ്റ്‌വയറുകള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ.

applelogoസ്ഥാപകൻ സ്റ്റീവ് ജോബ്‌സ് ഒരാപ്പിൾ തോട്ടം സന്ദർശിച്ച വേളയിലാണ് തന്റെ പുതിയ സംരംഭത്തിനു ആപ്പിൾ എന്ന പേര് നൽകാൻ തീരുമാനിച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ലോഗോയിൽ ആപ്പിൾ തന്നെയെന്ന കാര്യത്തിൽ തർക്കമുണ്ടായില്ല. വിശ്വ വിഖ്യാതമായ ആ ആപ്പിൾ തന്നെയായിരുന്നു ആദ്യ ലോഗോ. സർ ഐസക്ക് ന്യൂട്ടൻ ആപ്പിൾ മരത്തിന് ചുവട്ടിൽ ഇരിക്കുന്നതായിരുന്നു ആദ്യ ലോഗോ.

aplelogo-1എന്നാൽ വളരെ പെട്ടെന്ന് തന്നെ മഴവിൽ വർണ്ണങ്ങളിൽ ഒരാപ്പിളിന്റെ രൂപത്തിലേക്ക് ലോഗോ മാറി. ആപ്പിൾ രണ്ടാം പതിപ്പിൽ വർണങ്ങളിൽ ഗ്രാഫിക്സ് ചെയ്യാൻ സാധിക്കുമെന്ന വിളംബരം കൂടിയാണ് ആ ലോഗോയിലൂടെ ലക്ഷ്യം വച്ചത്. പിന്നീട് 1999 ആഗസ്റ്റ്‌ മാസം മഴവിൽ ലോഗോ ഉപേക്ഷിച്ചു. ഇന്ന് കാണുന്ന രീതിയിലുള്ള മോണോക്രോമാടിക് ലോഗോ ഉപയോഗിച്ചു തുടങ്ങി. റൈൻബോ ലോഗോയുടെ ആകാരം തന്നെയായിരുന്നു ഇതിനായി ഉപയോഗിച്ചത്. ഇപ്പോഴും ചെറിയ മാറ്റങ്ങളോടെ അതെ ലോഗോ തന്നെയാണ് ഉപയോഗിക്കുന്നത്.applelogo-2

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE