വ്യാജ വാര്‍ത്തയില്‍ നഷ്ടപരിഹാരമില്ല.

മെട്രോയില്‍ മദ്യപിച്ച് ലക്കുകെട്ട് യാത്ര ചെയ്‌തെന്നു പറഞ്ഞ് മാധ്യമങ്ങളും സര്‍ക്കാരും അപമാനിച്ചെന്ന് കാണിച്ച് പോലീസുകാരന്‍ സലീം നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. മാധ്യമങ്ങളോ സര്‍ക്കാരോ സലീമിന് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് സുപ്രീം കോടതി വിധി.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുഴഞ്ഞു വീണ തന്നെ മദ്യപിച്ച് ലക്കുകെട്ട് മെട്രോയില്‍ പോലീസുകാരന്‍ എന്ന രീതിയില്‍ വാര്‍ത്തകളും ചിത്രങ്ങളും നല്‍കി അപമാനിച്ചെന്ന് കാണിച്ചാണ് സലീം സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്നുണ്ടായ ദൃശ്യങ്ങള്‍ ആരും നല്‍കിയില്ലെന്നും സലീം ഹരജിയില്‍ പറയുന്നു.

സമൂഹ മാധ്യമങ്ങളില്‍ വൈറലായ ദൃശ്യങ്ങള്‍ സലീമിനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമായി. എന്നാല്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ജോലിയില്‍ തിരിച്ചെടുത്തതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതുകൊണ്ടുതന്നെ സലീമിന്റെ അവകാശങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി.

എന്നാല്‍ വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കിയ മാനഹാനിയില്‍ സലീമിന്‍രെ ഭാര്യയ്ക്ക് മസ്തിഷ്‌കാഘാതവും സംഭവിച്ചിരുന്നു. സലീമിന്റെ 87 വയസ്സുള്ള പിതാവും ഒരു വശം തളര്‍ന്ന് കിടപ്പിലാണ്.

സലീമിനെ സസപ്പെന്‍ഡ് ചെയ്തപ്പോള്‍ ഒന്നാംപേജില്‍ വാര്‍ത്ത നല്‍കിയ പത്രങ്ങള്‍ അദ്ദേഹത്തെ തിരിച്ചെടുത്തപ്പോള്‍ അത് വാര്‍ത്തയാക്കിയില്ലെന്നും മറ്റുള്ളവരുടെ കണ്ണില്‍ അദ്ദേഹം ഇപ്പോഴും തെറ്റുകാരനും സസ്‌പെന്റെ ചെയ്യപ്പെട്ട ആളുമാണെന്നും സലീമിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു.

ആ പോലീസുകാരന്‍ മദ്യപിച്ചിരുന്നില്ല

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE