ഇന്ന് ബെഞ്ചമിന്‍ ബെയ്‌ലിയുടെ ഓര്‍മ്മദിനം

ബെഞ്ചമിന്‍ ബെയ്‌ലിയുടെ ഓര്‍മ്മദിനമാണിന്ന്. മലയാളം അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്ന ബെയ്‌ലി ഒരു ഇംഗഌഷ് മിഷണറി ആയിരുന്നു.മിഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സുവിശേഷ പ്രചാരണത്തിനായി കേരളത്തിലെത്തിയ അദ്ദേഹം മലയാള ഭാഷയ്ക്ക് മറക്കാനാവാത്ത വ്യക്തിയായി.
1791ല്‍ ഇംഗഌണ്ടിലെ യോര്‍ക്ഷയറിലാണ് ബെഞ്ചമിന്‍ ബെയ്‌ലി ജനിച്ചത്.1812ല്‍ സിഎംഎസ് മിഷനറി സമൂഹത്തിന്റഎ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി എന്ന നിലയില്‍ വൈദിക പഠനത്തിനായി ചേര്‍ന്നു.1815ല്‍ വൈദികപട്ടം ലഭിച്ചു.

1816ല്‍ ബെഞ്ചമിന്‍ ബെയ്‌ലി കേരളത്തിലെത്തി.തുടര്‍ന്ന് ആലപ്പുഴയില്‍ താമസിച്ച് മലയാളം പഠിച്ചു.1817ല്‍ കോട്ടയത്തെത്തിയ ബെയ്‌ലിയും കുടുംബവും പഴയ സെമിനാരിയില്‍ താമസമാക്കുകയും പഠിത്തവീട് എന്നറിയപ്പെട്ടിരുന്ന അതേ സെമിനാരിയില്‍ പ്രധാനഅധ്യാപകനാവുകയും ചെയ്തു.

മലയാളം പഠിച്ചുതുടങ്ങിയ കാലത്ത് തന്നെ അദ്ദേഹം ബൈബിള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു തുടങ്ങിയിരുന്നു. വിവര്‍ത്തനം പൂര്‍ത്തിയായപ്പോഴാണ് അച്ചടി വലിയ പ്രശ്‌നമായത്. മലയാള അച്ചടിശാലകള്‍ അന്നുണ്ടായിരുന്നില്ല.അങ്ങനെ ഇംഗഌണ്ടില്‍ നിന്നു പ്രസ്സും മദ്രാസില്‍ നിന്ന് അടച്ടുകളും വരുത്തി.കേണല്‍ മണ്‍റോ ആവശ്യമായ സഹായങ്ങള്‍ നല്കി.എന്നാല്‍,പ്രസ് എത്താന്‍ താമസം നേരിട്ടതോടെ അദ്ദേഹം സ്വയം അച്ചടിയന്ത്രം ഉണ്ടാക്കാന്‍ തീരുമാനിച്ചു.അങ്ങനെയാണ് കോട്ടയത്ത് അച്ചടിപ്പുര സ്ഥാപിതമായത്.തുടര്‍ന്ന് ഇംഗഌണ്ടില്‍ നിന്ന് എത്തിച്ച പ്രസ്സും ഉപയോഗിച്ചു. മലയാളം അച്ചുകള്‍ സ്വയം രൂപപ്പെടുത്തുന്നതിനും അദ്ദേഹം തയ്യാറായി.1851ല്‍ ബെയ്‌ലി ഇംഗഌണ്ടിലേക്ക് മടങ്ങി.1871 ഏപ്രില്‍ 3ന് അദ്ദേഹം അന്തരിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE