സി.കെ.ജാനു എൻ.ഡി.എ. സ്ഥാനാർത്ഥി.

0

ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ.ജാനു സുൽത്താൻബത്തേരിയിൽ എൻ.ഡി.എ. സ്ഥാനാർത്ഥി. ബി.ജെ.പി., ബി.ഡി.ജെ.എസ്. മുന്നണികൾ ജാനുവുമായി ചർച്ച നടത്തി വരികയായിരുന്നു. ജാനുവിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. ഊരു മുന്നണിയുടെ പ്രതിനിധിയായാകും സി.കെ.ജാനു മത്സരിക്കുക. ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.

ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ബി.ജെ.പി. ജാനു മത്സരിക്കുമെന്ന പ്രതീക്ഷയിൽ സുൽത്താൻ ബത്തേരി സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്.
എന്നാൽ സി.കെ.ജാനു മത്സരിച്ചാൽ പിന്തുണ നൽകില്ലെന്ന് ഊരുവികസന മുന്നണി കോ-ഓർഡിനേറ്റർ എം.ഗീതാനന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി. സി.കെ.ജാനുവിനെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നതായി വാർത്തകൾ വന്നതിനെ തുടർന്ന് ആരുമായും ചർച്ച നടത്താൻ തയ്യാറാണെന്ന് ജാനു അറിയിച്ചിരുന്നു.

Comments

comments

youtube subcribe