പത്താൻ കോട്ട് ഇന്ത്യയുടെ നാടകമെന്ന് പാക് അന്വേഷണ സംഘം.

പത്താൻകോട്ടിലെ സൈനികതാവളത്തിലുണ്ടായ ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതെന്ന് പാകിസ്ഥാൻ അന്വേഷണ സംഘം വിലയിരുത്തൽ. ആക്രമണം അന്വേഷിക്കുന്ന പാകിസ്ഥാൻ ജോയിന്റ് ഇൻവെസ്റ്റിഗേഷൻ ടീം (ജെ.ഐ.ടി.). ടീമിന് ഇന്ത്യയുടെ സഹകരണം ലഭിച്ചില്ലെന്നും ‘പാകിസ്ഥാൻ ടുഡേ’ ദിനപത്രം റിപ്പോർട് ചെയ്യുന്നു.

ഇന്ത്യൻ അധികൃതർക്ക് പത്താൻകോട്ടിൽ നടന്ന ആക്രമത്തെകുറിച്ച് നേരത്തേ അറിയാമായിരുന്നെന്നാണ് പാക്കിസ്ഥാൻ സംഘത്തിന്റെ ആരോപണം. അന്വേഷണ തടസ്സപ്പെടുത്താനും ഇന്ത്യ ശ്രമിച്ചെന്നും സംഘം ആരോപിക്കുന്നു. ആക്രമകാരികൾ പാകിസ്ഥാനിൽ നിന്ന് എത്തിയവരാണെന്ന് തെളിയിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകത്തിന് മുന്നിൽ ഇന്ത്യയെ താഴ്ത്തികെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. മണിക്കൂറുകൾക്കകം സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിച്ചു. ഇത് സംധയത്തിന് ഇടവരുത്തുന്നു. ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ വാദങ്ങളും റിപ്പോർട്ട് ചോദ്യം ചെയ്യുന്നു. സംഘം തയ്യാറാക്കിയ റിപ്പോർട്ട് ഉടൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കൈമാറും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE