Advertisement

‘തെറി’ക്കെതിരെ പോരാടുന്നവർക്കൊരു സന്തോഷ വാർത്ത

April 6, 2016
Google News 1 minute Read

‘വിശ്വ വിഖ്യാത തെറി’ കത്തിക്കാൻ ഒരുങ്ങുന്നവർക്ക് ഒരു സന്തോഷ വാർത്ത. മണ്ണെണ്ണയും തീപ്പെട്ടിയും കുറച്ച് അധികം കരുതിക്കോളു. ഡിസി ബുക്‌സ് തെറി പ്രസിദ്ധീകരിക്കാൻ പോകുകയാണ്. ഇനി കത്തിക്കാൻ പുസ്തകത്തിന് പഞ്ഞമുണ്ടാകില്ല.

ഗുരുവായൂരപ്പൻ കോളേജ് മാഗസിൻ വിശ്വ ‘വിഖ്യാത തെറി’ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. മാഗസിന് പ്രസിദ്ധീകരിച്ചതിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എബിവിപി പോലീസിനെ സമീപിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മാഗസിൻ പ്രസിദ്ധീകരിക്കാൻ ഡിസിബുക്‌സ് ഒരുങ്ങുന്നത്.

THERI-5എബിവിപിക്കാരുടെ പരാതിയിൽ മാഗസിന്റെ പിന്നണി പ്രവർത്തകർക്കെതിരെ കേസെടുക്കുന്നതിന് മുന്നോടിയായി പോലീസ് ഡെപ്യൂട്ടി ഡിറക്ടർ ഓഫ് പ്രോസിക്യൂഷനിൽ നിന്ന് നിയമോപദേശം തേടി. മാഗസിൻ ചീഫ് എഡിറ്റർ കൂടിയായ പ്രിൻസിപ്പലിൽനിന്ന് രേഖാമൂലം വിശദീകരണവും ആവശ്യപ്പെട്ടു. എന്നാൽ പുതുതായി ചുമതലയേറ്റ തനിക്ക് ഇത് സംബന്ധിച്ച് ഒന്നും അറിയില്ലെന്ന നിലപാടാണ് പ്രിൻസിപ്പലിന്റേത്. മാഗസിൻ അച്ചടിച്ച പ്രസ് പോലീസ് സംഘം പരിശോധിച്ചു.

THERI-1മലയാളത്തിലെ തെറിവാക്കുകൾ ദളിത് വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന രാഷ്ട്രീയമാണ് 160 പേജുള്ള മാഗസിന്റെ കവർസ്സറോറി. നരേന്ദ്ര മോഡിയേയും ജുഡീഷ്യറിയേയും അപമാനിക്കുന്നതാണെന്ന് ആരോപിച്ച് എബിവിപി കാമ്പസിൽ പുസ്തകം കത്തിച്ചിരുന്നു. ഇതോടെയാണ് ഒരു കോളേജ് കാമ്പസിനുള്ളിൽ മാത്രം ഒതുങ്ങി പോകുമായിരുന്ന മാഗസിന് സമൂഹത്തിൽ സ്വീകാര്യത ലഭിച്ചതും സമൂഹ മാധ്യമങ്ങളിലടക്കം വൈറലാകുന്നതും.

theri-magazine-members
വിശ്വവിഖ്യാതമായ തെറി എത്തി. (വിഖ്യാതമല്ലാത്തവയും)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here