ഡി.എം.ഡി.കെ.യിൽ വിമത സ്വരം. 15 പേരെ വിജയ്കാന്ത് പുറത്താക്കി.

തമിഴ്‌നാട്ടിലെ ബദൽ മുന്നണിയായ ജനക്ഷേമ മുന്നണി സഖ്യത്തിനെതിരെ ഡി.എം.ഡി.കെ.യിൽ പ്രതിഷേധം. വിജയ്കാന്തിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് വിസി ചന്ദ്രകുമാർ. പാർട്ടിയിലെ മുതിർന്ന നേതാവായ ചന്ദ്രകുമാർ ഉൾപ്പെടെ 15 പേരെ വിജയ്കാന്ത് പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

സി.പി.എം. , സി.പി.ഐ. , എം.ഡി.എം.കെ. , വി.സി.കെ.  എന്നീ പാർട്ടികൾക്കൊപ്പം ജനക്ഷേമ മുന്നണിയിൽ ചേരാനുള്ള നടപടിക്കെതിരെ ചന്ദ്രകുമാർ ഉൾപ്പെടെ 3 പേരാണ് പുന പരിശോധന ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഇവപർ മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യം അറിയിച്ച്ത്. തീരുമാനം ആത്മഹത്യാപരമെന്നും ഇവർ വാദിച്ചു. ജയലളിതയുടെ ഭരണം അവസാനിപ്പിക്കാൻ ഡി.എം.ഡി.കെ.  ഡി.എം.കെ.യ്‌ക്കൊപ്പം തന്നെ നിൽക്കണമെന്നതാണ് ഇവരുടെ നിലപാട്.

ഇതോടെ ചന്ദ്രകുമാർ അടക്കം 15 പേരെ പാർട്ടിയിൽനിന്ന് പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് എത്തി. പാർട്ടിയിക്കുള്ളിൽ തന്നെ വിമത സ്വരം ഉയരുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടി ആയേക്കും

NO COMMENTS

LEAVE A REPLY