മദ്യ നിരോധനമല്ല മദ്യവർജ്ജനമാണ് എൽ.ഡി.എഫ്. നയം : പിണറായി.

മദ്യ നിരോധനം പ്രായോഗികമല്ലെന്നും മദ്യ വർജ്ജനമാണ് എൽ.ഡി.എഫ്. നയമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. നിരോധനം നടപ്പാക്കുന്നത് ഭവിഷത്തുകൾ ഉണ്ടാക്കുമെന്നും പിണറായി പറഞ്ഞു.

മദ്യ നിരോധനത്തിന്റെ ഭവിഷത്ത് മനസിലാക്കിയാണ് മദ്യ നിരോധനം എന്ന നയത്തെ പിന്തള്ളി മദ്യ വർജ്ജനം എന്ന ആശയത്തെ പിന്തുണയ്ക്കുന്നത്. എൽഡിഎഫ് മദ്യനയം വ്യക്തമാക്കണമെന്ന ആവശ്യം തള്ളിക്കളയുന്നു. മദ്യ നിരോധനത്തിലൂടെ വോട്ട് വരുമെന്നാണ് ഉമ്മൻചാണ്ടിയുടെ ധാരണ. വി.എം. സുധീരന്റെ നിലപാടുകൾ ജാഡയെന്നും പിണറായി വിജയൻ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE