ആർ അശ്വിൻ, മുരളി വിജയ് എന്നിവരുടെ അടുത്ത ഇന്നിംഗ്‌സ് വെള്ളിത്തിരയിൽ

0

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ആർ അശ്വിൻ, മുരളി വിജയ് എന്നിവരുടെ അടുത്ത ഇന്നിംഗ്‌സ് വെള്ളിത്തിരയിൽ. ചെന്നൈ 600028 എന്ന സിനിമയുടെ രണ്ടാം ഭാഗം വഴിയാണ് ഇരുവരും ബിഗ് സ്‌ക്രീനിലെത്തുന്നത്.
ചെന്നൈ 600028 II: സെക്കന്റ് ഇന്നിംഗ്‌സ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.

2007 ൽ പുറത്തിറങ്ങിയ ചെന്നൈ 600028 എന്ന വെങ്കിട്ട് പ്രഭു ചിത്രം ബോക്‌സ് ഓഫീസിൽ സൂപ്പർഹിറ്റായിരുന്നു. ഒന്നാം ഭാഗത്തിലെ എല്ലാ താരങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ടാണ് വെങ്കിട് പ്രഭു രണ്ടാം ഭാഗവും ഒരുക്കുന്നത്. തിങ്കളാഴ്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ബ്ലാക്ക് ടിക്കറ്റിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക.

Comments

comments

youtube subcribe