വരൾച്ച നേരിടാൻ നടപടിയില്ല, കേന്ദ്ര സർക്കാറിന് സുപ്രീം കോടതി വിമർശം.

0

രാജ്യത്തെ വരൾച്ച നേരിടാൻ ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി വിമർശം.

രാജ്യത്ത് ഒമ്പത് സംസ്ഥാനങ്ങൾ വരൾച്ച നേരിടുകയാണ് എന്ന നിരീക്ഷിച്ച കോടതി ഇതിനെതിരെ കേന്ദ്രം കണ്ണടയ്ക്കുകയാണെന്ന് കുറ്റപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് വരൾച്ചയെ പ്രതിരോധിക്കാൻ ആവശ്യമായ പദ്ധതികൾ കേന്ദ്രത്തിന് ആവിഷ്‌കരിക്കാമായിരുന്നു. എന്നാൽ കേന്ദ്രം ഇതിന് മുൻകൈ എടുത്തില്ല എന്നും കോടതി പറഞ്ഞു. ഹരജിയിൽ നാളെയും വാദം തുടരും.

 

Comments

comments