Advertisement

ജാക്കി ചാൻ = കുങ്ഫു കോമഡി

April 7, 2016
Google News 1 minute Read

ജാക്കി ചാൻ എന്ന പേരിനൊപ്പം ഒറ്റയടിയ്ക്ക് മനസിലേക്ക് കയറി വരുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. -കുങ്ഫു. കുങ്ഫു എന്ന ആയോധനകല ലോകം മുഴുവൻ ഇത്ര ജനകീയമായതിനുപിന്നിൽ ജാക്കി ചാനും അദ്ദേഹത്തിന്റെ സിനിമകളും വഹിച്ച പങ്ക് വളരെ വലുതാണ്. ലോകത്തിലെ ഒരു കോണിൽ മാത്രം ഒതുങ്ങി നിന്ന ഒരു ആയോധനകല ലോകം മുഴുവൻ തിരിച്ചറിഞ്ഞത് ജാക്കിയുടെ സിനിമകളിലൂടെയാണ്. ജാക്കി ചാൻ സിനിമയിലെത്തയിട്ട് അഞ്ച് പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. ആക്ഷൻ ലോകം ഇഫക്റ്റുകളുടെയും ഗ്രാഫിക്‌സുകളുടേയും ലോകത്ത് കൊടികുത്തി വാഴുകയാണ്. എങ്കിലും അന്നത്തെ തലമുറ മുതൽ ഇന്നത്തെ ന്യൂജൻ പിള്ളേർക്കുവരെ കുങ്ഫു മാസ്‌ററർ ഇന്നും ജാക്കി ചാൻ തന്നെ.

FotorC jmreated

1954 ഏപ്രിൽ ഏഴിന് ഹോങ്കോങിലെ ചാൻ കോങ്-സാങിലാണ് ജാക്കി ജാൻ ജനിക്കുന്നത്. ചൈനീസ് സിവിൽ വാറിലെ അഭയാർത്ഥികളായാണ് ജാക്കയുടെ അച്ഛൻ ചാൾസും അമ്മ ലീ ലീ ചാനും ഹോങ്‌കോങിലെത്തുന്നത്. ജാക്കി ചാന് ആറുവയസ്സായപ്പോഴേക്കും ഇവർ ഓസ്‌ട്രേലയയിലേക്ക് മാറി. ഇവിടുത്തെ ചൈനീസ് ഓപറ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജാക്കി വിദ്യാഭ്യാസം ആരംഭിക്കുന്നത്. ഇവടെ നിന്നാണ് ആയോധനകലകളിൽ ജാക്കി പരീശീലനം നേടുന്നതും. ജിം യുവാൻ എന്ന മാസ്റ്ററിന്റെ കീഴിലായിരുന്നു പഠനം.

FotorCreatjmed

ആയോധനകലകളിൽ അതീവ താത്പര്യം ഉണ്ടായിരുന്നതു കൊണ്ട് കരാട്ടെ, ജൂഡോ, തയ്ക്വാണ്ടോ, ജീത് കുനെ ഡോ തുടങ്ങിയവയിലും ജാക്കി പരിശീലനം നേടി. ഇതോടൊപ്പം ഡ്രാമ, അക്രോബാറ്റിക്‌സ്, സംഗീതം എന്നിവയും പഠിച്ചു. അതുകൊണ്ടാവും ആയോധനകലയെ തന്റേതായ ശൈലിയിൽ രസകരമായും മറ്റും അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ ജാക്കി ചാന് ആയത്.

എട്ടാം വയസ്സിലാണ് ജാക്കി ആദ്യമായി സിനിമയിൽ എത്തുന്നത.് പിന്നീട് അങ്ങോട്ട് നിരവധി സിനിമകൾ ജാക്കിയെത്തി. എന്നാൽ അവയെല്ലാം സംഗീതത്തിൻ പ്രധാന്യം നൽകിയവയായരുന്നു, 1972 ൽ ആണ് ഫിസ്റ്റ് ഓഫ് ഫറി എന്ന സിനിമയിലൂടെ ജാക്കി ചാന്റെ ആക്ഷൻ പ്രേക്ഷകർ കാണുന്നത്. ചൈനീസ് സിനിമയിലെ അതികായകൻ ബ്രൂസ് ലീയായിരുന്നു ആ സിനിമയിലെ നായകൻ.
1973 ൽ ബ്രൂസ് ലീയുടെ അപ്രതീക്ഷിതമരണത്തോടെയാണ് ജാക്കി ജാന്‌ സിനിമയിൽ ബ്രേയ്ക്ക് ലഭിക്കുന്നത്.
ലീയുടെ സിനിമകളുടെ സംവിധായകനും നിർമ്മാതാവുമായ
ലൂ വെയുടെ സിനിമകളിലൂടെയായിരുന്നു അത്. എന്നാൽ ആദ്യം ലീയുടെ ശൈലികളുടെ ഒരു പ്രതിബിംബംമാത്രമായിരുനു ജാക്കി ചാന്റെ സിനിമകൾ അധികവും. ഇത് തിരിച്ചറിഞ്ഞ അദ്ദേഹം പുതിയ സിനിമകളിൽ തൻറേതായ ശൈലികൾ വരുത്തി. പിന്നീടുള്ള അദ്ദേഹത്തിന്റെ സിനിമകൾ ഈ ഒരു ചട്ടകൂടിൽ നിന്ന് പുറത്തുകടന്നവയായിരുന്നു.

FotorCreated

1978 ൽ പുറത്തിറങ്ങിയ സ്‌നേക്ക് ഇൻ ദ ഈഗിൾസ് ഷോ യഥാർത്ഥ ജാക്കി ചാൻ സിനിമായുഗത്തിലെ ആദ്യ സിനിമയായരുന്നു. കുങ്ഫു കോമഡി എന്നൊരു പുതിയ ആക്്ഷൻ കോമഡി രീതീയാണ് പിന്നെ ഉദയം കൊണ്ടത്. ഡ്രങ്കൺ മാസ്റ്റർ (1978), ഫിയർലെസ് ഹൈന(1979), ഹാഫ് എ ലോഫ് ഓഫ് കുങ് ഫു,ദ യങ് മാസ്റ്റർ എന്നിവ ജാക്കി ചാന്റെ താരമുഖം അപ്പാടെ മാറ്റി. അതോടെ ഹോങ് കോങിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടന്മാരിൽ ഒരാളായി ജാക്കി മാറി. ഏഷ്യയിലെ തന്നെ പ്രധാനപ്പെട്ട നടന്മാരിലൊരാളായി മാറി ഇദ്ദേഹം. സ്വന്തമായി നിർമ്മാണ കമ്പനി ആരംഭിച്ചതോടെ അഭിയത്തോടൊപ്പം അതിന്റെ സമസ്ത മേഖലകളും അദ്ദേഹം നോക്കി. ചില സിനിമകളിൽ പാടുകയും കൂടി ചെയ്തതോടെ ആഗോള തലത്തിൽ ഇദ്ദേഹത്തിന് ശ്രദ്ധ ലഭിച്ചു.

ഇതിനിടെ ഹോളിവുഡിൽ ഭാഗ്യം പരീക്ഷിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. ഹോളിവുഡിൽ ബിഗ് ബ്രൗൾ(1980), കാനൻ ബാൾ റൺ(1982) എന്നീ ചിത്രങ്ങളിലാണ് പരീക്ഷണം നടത്തിയത്. .കാനൻ ബോൾ റണിൽ ചെറിയ വേഷമായിരുന്നു ഇദ്ദേഹത്തിന്. എന്നാൽ അവിടെ ബ്രട് റെനോൾഡ്‌സ് പോലുള്ള നായകരെക്കാൾ താരമൂല്യം പിടിച്ചെടുക്കാൻ ഇദ്ദേഹത്തിനായില്ല.
ഹോങ്കോങിലേക്ക് തിരിച്ചെത്തിയതോടെ 1980കൾ ജാക്കിയുടെ ഭാഗ്യ വർഷങ്ങളായി. പതുക്കെ പതുക്കെ ജപ്പാനിലും ഇദ്ദേഹത്തിന് താരമൂല്യം കൈവന്നു.

FotorCreathnhed

ആക്ഷൻ സീനുകൾ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന ഇദ്ദേഹത്തിന് ഒരോ സിനിമാ ഷൂട്ടിംഗ് കഴിയുമ്പോഴും ഏറ്റവും ചുരുങ്ങിയത് രണ്ട് സാരമായ പരിക്കുകൾ സ്ഥിരമായി സംഭവിക്കുമായിരുന്നു.. 1986 ൽ ആർമർ ഓഫ് ഗോഡ് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ 40 അടി പൊക്കമുള്ള കെട്ടിടത്തിൽ നിന്ന് വീണ് തലയോടിന് മാരകമായ പരിക്കു പറ്റിയിരുന്നു. അത്യധിതം അപകടം നിരഞ്ഞ ആക്ഷൻ സീനുകൾ ഉള്ളതിനാൽ പരിക്കു പറ്റുമെന്ന് ഉറപ്പായിരുന്നു ഇക്കാരണത്താൽ തന്നെ സ്റ്റണ്ട് അസോസിയേറ്റ്‌സിന് ഇദ്ദേഹത്തോടപ്പം സിനിമ ചെയ്യാൻ വിമുഖതയായിരുന്നു. ആ പ്രശ്‌നം പരിഹരിക്കാൻ ജാക്കി ചാൻ സ്വന്തമായി സ്റ്റണ്ട് അസോസിയേഷൻ രൂപീകരിച്ചു. ഇവരെ പരിശീലിപ്പിക്കുന്നതും ഇവരുടെ ച്ികില്‌സാ ചെലവുകൾ വഹിക്കുന്നതും ജാക്കി ചാനായിരുന്നു.

1990 ആയപ്പോഴേക്കും ജാക്കിയുടെ പ്രശസ്തി കൊള്ളിമീൻ വേഗത്തിലായിരുന്നു. അമേരിക്കൻ പ്രേക്ഷകരുടെ മനം അപ്പാടെ കവർന്നു.
1996 ൽ ഇദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയും ന്യൂ ലൈൻ സിനിമയും ഒന്നിച്ച് റീലീസ് ചെയ്ത ജാക്കിയുെട റമ്പിൾ ഇൻ ദ ബ്രോൻക്‌സ് 10 മില്യൺയു എസ് ഡോളറാണ് ആദ്യ ആഴ്ചയിൽ കളക്റ്റ് ചെയ്തത്. 2000 ൽ ഇദ്ദേഹത്തിന്റെ റഷ് അവർ-2 15 മില്യൺ ഡോളറിലധികം കളക്റ്റ് ചെയ്യുകകൂടി ചെയ്തു. 2003 ൽ ജാക്കി ജാൻ എംപറർ മൂവീസ് ലിമിററ്ഡ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനിയ്ക്ക് കൂടി അദ്ദേഹം രൂപം കൊടുത്തു. അതിനുശേഷം വന്ന ന്യൂ പോലീസ് സ്‌റ്റോറി( 2004), ദ മിത്ത് (2005) റോബ് ബി ഹുഡ് എന്നിവയും ഹിറ്റുകളുടെ കൂട്ടത്തിലേക്ക് ചേർക്കപ്പെട്ടു. ഹിറ്റായ സിനിമകളുെട ഒന്നും രണ്ട്ടും ഭാഗത്തിനായി പ്രേക്ഷകർ കാത്തിരുന്നു. അതിനു ഉദാഹരണമാണ് 2007 ൽ പുറത്തിറങ്ങിയ റഷ് അവറിൻരെ മൂന്നാം ഭാഗം. 255 മില്യൺ യു എസ് ഡോളറാണ് ആ പടം നേടിയത്.

FotorCreated

ജാക്കി ചാന്റെ നൂറാമത്തെ സിനിമ 1911, 2011 സെപ്തംബർ 26 നു റിലീസായി. ഇതിന്റെ സംവിധാനം ജാക്കി തന്നയായിരുന്നു.. 2012 കാൻസ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ നിന്ന് താൻ സിനിമയിൽ നിന്ന വിരമിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയെങ്കിലും പൂർണ്ണമായി വിരമിക്കില്ലെന്ന പിന്നീട് തിരുത്തി.. പോസ്ര്‌റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ദ ഫോറിനർ ആണ് ജാക്കി ചാന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
സിനിമയക്കും കോമഡിയ്ക്കുമപ്പുറം ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ് ഈ ആക്ഷൻ ഹീറോ. താൻ മരിക്കുമ്പോൾ സ്വത്തിന്റെ പകുതിഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ഇദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here