4000 കോടി പോരാ 6000 കോടി തന്നെ വേണം. മല്യയുടെ ഉപാധി ബാങ്കുകൾ തള്ളി.

VIJAY MALYA

പൊതുമേഖലാ ബാങ്കുകളിൽനിന്ന് കടമെടുത്ത 9000 കോടിയിൽ 4000 കോടി തിരിച്ചടയ്ക്കാമെന്ന വിജയ് മല്യയുടെ ഉപാധി ബാങ്കുകളുടെ കൺസോർഷ്യം തള്ളി. 6000 കോടി രൂപയും അഞ്ച് വർഷത്തേക്കുള്ള പലിശയും നൽകണമെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ സമർപ്പിച്ച നിർദ്ദേശത്തിലാണ് 4000 കോടി രൂപ ആറുമാസത്തിനുള്ളിൽ നൽകാമെന്ന് വിജയ് മല്യ പറഞ്ഞത്.

9000 കോടി രൂപ കടമെടുത്ത് തിരിച്ച് നൽകാത്തതിനെ തുടർന്ന ബാങ്കുകൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച്, രാജ്യസഭാംഗം കൂടിയായ മല്യയുടെ പാസ്‌പോർട് മരവിപ്പിക്കാനും മല്യയെ കോടതിയിൽ ഹാജരാക്കാനും ജസ്റ്റിസ് കുര്യൻ ജോസഫും ആർഎഫ് നരിമാനും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കും മുമ്പേ മാർച്ച് 2 ന് മല്യ രാജ്യം വിടുകയായിരുന്നു. മല്യയുടെ വിദേശ വസ്തുക്കളുടെ മൂല്യം വായ്പാ തുകയിലും അധികമാണെന്ന് അറ്റോർണി ജനറൽ മുകുൾ റോത്തഗി.

NO COMMENTS

LEAVE A REPLY