അസം റൈഫിൽസിലെ അദ്യത്തെ വനിതാ ബാച്ച് പുറത്തിറങ്ങി

0

അസം റൈഫിൽസിലെ അദ്യത്തെ വനിതാ ബാച്ച് പുറത്തിറങ്ങി. 100 വനിതകളാണ് ബാച്ചിലുള്ളത്. കഴിഞ്ഞ ദിവസം നാഗാലാന്റിലെ ഷോക്കുവിയിൽ പാസ്സിംഗ് ഔട്ട് കഴിഞ്ഞ് പുറത്തിറങ്ങിയ ബാച്ചിന്റെ പേര് ലുസായ് കമ്പനി എന്നാണ്.
ഒരു കൊല്ലത്തെ പരിശീലനത്തിനു ശേഷമാണ് ബാച്ച് പുറത്തിറങ്ങിയത്. ദിമാപൂർ സ്‌ക്കൂളിലായിരുന്നു പരിശീലനം.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മനുഷ്യാവകാശ ലംഘനത്തിനും എതിരെയാണ് ഈ സംഘം പ്രവർത്തിക്കുകയെന്ന് അസം റൈഫിൾസിന്റെ ചുമതലയുള്ള ലഫ്റ്റനന്റ് ജനറൽ എച്ച്.ജെ എസ്.സച്ച് ദേവ് പറഞ്ഞു.

Comments

comments