പൂട്ടിയ ബാറുകൾ തുറക്കില്ല: സിതാറാം യെച്ചൂരി.

0

എൽഡിഎഫ് അധികാരത്തിലെത്തിയാൽ നിലവിലെ മദ്യ നയത്തിൽ മാറ്റമുണ്ടാകില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. പുട്ടിയ ബാറുകൾ തുറക്കില്ലെന്നും മദ്യ ഉപയോഗം കുറച്ചുകൊണ്ട് വരികയുമാണ് ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു.

മദ്യ നയത്തിൽ അവ്യക്തത വന്നതോടെ വിഎസ് അച്യുതാനന്ദനടക്കം വ്യക്തത ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പിബി മദ്യ നയം എന്ന വിഷയത്തിൽ ഇടപെടുന്നത്. ആശയക്കുഴപ്പത്തെ തുടർന്ന് ഇന്ന് രാവിലെ അവൈലബിൾ പിബി ചേർന്ന് ചർച്ച നടത്തുകയായിരുന്നു. മദ്യ നയമല്ല മദ്യ വർജ്ജനമാണ് എൽഡിഎഫിന്റെ നയമെന്ന് പിണറായി വിജയൻ പറയുകയും ഇതിനെതിരെ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ അടക്കം രംഗത്തെത്തിയിരുന്നു.

Comments

comments

youtube subcribe