പയ്യന്നൂർ ആർഎസ്പിയ്ക്ക് നൽകിയേക്കും. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അതൃപ്തി.

0
44

പയ്യന്നൂർ ആർഎസ്പിയ്ക്ക് നൽകി കയ്പമംഗലം കോൺഗ്രസ് ഏറ്റെടുക്കാൻ ധാരണയായി. കോൺഗ്രസ് സീറ്റായ കയ്പമംഗലം ആർ.എസ്.പി.യ്ക്ക് വിട്ട് നൽകിയിരുന്നെങ്കിലും സീറ്റ് വിഭജന ചർച്ചയിൽ ഇത് ഏറ്റെടുക്കാൻ ധാരണയാവുകയായിരുന്നു. പകരം കണ്ണൂരിലെ പയ്യന്നൂർ ആർ.എസ്.പി.യ്ക്ക് നൽകും.
കയ്പമംഗലം വിട്ട് നൽകാമെന്നും പകരം മറ്റൊരു മണ്ഡലം നൽകണമെന്നും ആർ.എസ്.പി. ആവശ്യപ്പെട്ടതിമനെ തുടർന്നാണ് പയ്യന്നൂർ വിട്ട് നൽകുന്നത്.
കോൺഗ്രസ് നിലവിൽ പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ കോൺഗ്രസ് സീറ്റ് ആർ.എസ്.പി.ക്ക് വിട്ട നൽകുന്നതിൽ എതിർപ്പുമായി പ്രാദേശിക ഘടകം രംഗത്തെത്തി. മണ്ഡലം കമ്മിറ്റി പോലുമില്ലാത്ത പാർട്ടിയ്ക്ക് എങ്ങനെയാണ് സീറ്റ് നൽകുക എന്നാണ് പ്രവർത്തകരുടെ ചോദ്യം. എതിർപ്പ് ഔദ്യോഗിക നേതൃത്വത്തെ അറിയിച്ചതായും പ്രവർത്തകർ.

കയ്പമംഗലത്ത് ടി.എൻ. പ്രതാപനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും കത്ത് വിവാദത്തെ തുടർന്ന് പ്രതാപൻ പിന്മാറിയതോടെയാണ് സീറ്റ് ആർ.എസ്.പി.യ്ക്ക് വിട്ട് നൽകിയത്. ആദ്യം വിസമ്മതിച്ച ആർ.എസ്.പി. പിന്നീട് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്ന ആവശ്യത്തോടെ സ്ഥാനാർത്ഥിയായ കെ.എം. നൂറുദ്ദീൻ പിന്മാറിയതോടെയാണ് മണ്ഡലം പ്രതിസന്ധിയിലാകുന്നത്.

NO COMMENTS

LEAVE A REPLY