നൂറ്റാണ്ടുകളുടെ വിലക്കുകൾ ഇനി ചരിത്രം. ശനീശ്വരനെ തൊഴുത് സ്ത്രീകൾ.

നൂറ്റാണ്ടുകളുടെ വിലക്കുകൾക്ക് അന്ത്യം കുറിച്ച് സ്ത്രീകൾ അഹമ്മദ് നഗറിലെ ശനീശ്വര ദർശനം സാധ്യമാക്കി. നൂറ്റാണ്ടുകളായി അഹമ്മദ് നഗറിലെ സനി ശിംഘ്‌നാപുർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ സ്ത്രീകളെ ക്ഷേത്ര പ്രവേശനത്തിന് പ്രോത്സാഹിപ്പിക്കാനോ തടയാനോ ഇല്ലെന്ന നിലപാടിലാണ് ക്ഷേത്ര അധികൃതർ.

ഈ മാസം ആദ്യം വനിതാ പ്രവർത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം ശനി ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും ഒരു സംഘം നാട്ടുകാർ ഇവരെ തടയുകയായിരുന്നു. ഇത് സംഘർഷമാകുകയും തുടർന്ന് പോലീസ് ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു. തൃപ്തിയുടെ ഹരജിയിൽ, ക്ഷേത്ര പ്രവേശനത്തിന് ലിംഗ വിവേചനമരുതെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് വനിതാ പ്രവർത്തകർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചത്.

എന്നാൽ ക്ഷേത്രത്തിലെ പവിത്രസ്ഥാനത്തേക്കുള്ള പ്രവേശനം ക്ഷേത്ര അധികാരികൾ പൂർണ്ണമായും തടഞ്ഞു. നേരത്ത പെുരുഷൻമാർക്ക് പ്രവേശനമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രവേശനമില്ല. കോടതി ഉത്തരവ് മറികടക്കാനുള്ള ക്ഷേത്ര ഭാരവാഹികളുടെ ശ്രമമായാണ് ഇതിനെ വിലയിരുത്തുന്നത്.

NO COMMENTS

LEAVE A REPLY