വോട്ട് പിടുത്തമല്ല,സിനിമാ ഷൂട്ടിംഗാ!!

0

തിരുവനന്തപുരത്തെ സ്ഥാനാർഥിയെന്താ കൊച്ചിയിൽ!! തെരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരി കൊള്ളുന്നതിനിടയിൽ ശ്രീശാന്തിനെ കൊച്ചിയിൽ കണ്ടപ്പോൾ ചിലർക്കുണ്ടായ സംശയം അതായിരുന്നു.ഉള്ള സമയത്ത് തിരുവനന്തപുരത്ത് നിന്ന് വോട്ട് ചോദിക്കാതെ കൊച്ചിയിൽ കറങ്ങി സമയം കളയണോ? എന്നാൽ,ബിജെപിയുടെ തിരുവനന്തപുരം സ്ഥാനാർഥി അങ്ങനെ വെറുതെ കറങ്ങിനടക്കാൻ കൊച്ചിയിലെത്തിയതല്ല .പ്രചാരണത്തിന് തൽക്കാലം ഇടവേള കൊടുത്ത് ഒരു സിനിമയിൽ അഭിനയിക്കാൻ എത്തിയതാണ് താരം. ബിഗ് സ്‌ക്രീനിൽ വെറുതെ മുഖം കാണിച്ച് പോവാനല്ല,നായകവേഷത്തിലെത്തി ആരാധകരെ സന്തോഷിപ്പിക്കാനാണ് തീരുമാനം.

സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ടീം ഫൈവ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് ശ്രീ കൊച്ചിയിലെത്തിയത്. ബൈക്ക് സ്റ്റണ്ടറായ അഖിൽ എന്ന കഥാപാത്രമായാണ് ശ്രീശാന്ത് പ്രേക്ഷകർക്ക് മുമ്പിൽ എത്തുക.നിക്കി ഗൽറാണിയാണ് നായിക.നാലു ദിവസത്തെ ഷൂട്ടിംഗിനു ശേഷം കുടുംബസമേതം തിരുവനന്തപുരത്തേക്ക് മടങ്ങും.

ക്രിക്കറ്റും ഡാൻസുമൊക്കെ തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ച താരമാണ് ശ്രീശാന്ത്. രാഷ്ട്രീയത്തിലും സിനിമയിലും കൂടി മിന്നുന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്നതു കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Comments

comments

youtube subcribe