ബിജെപി 96 സീറ്റിൽ. 23 സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ചു.

bjp

ബിജെപിയുടെ 23 സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ചു. നേരത്തെ 73 പേരെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ബിജെപി മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 96 ആയി. 10 വനിതകൾ ബിജെപി സ്ഥാനാർഥികളാകും. ഘടകകക്ഷികൾക്കായി നൽകിയിരിക്കുന്നത് 44 സീറ്റുകൾ. ബിഡിജെഎസ് 37. ജെഎസ്എസ് രാജൻ ബാബു വിഭാഗത്തിന് രണ്ട് സീറ്റ്. കേരള കോൺഗ്രസ് പിസി തോമസ് വിഭാഗത്തിന് നാല് സീറ്റ്. എൽ.ജെ.പിയ്ക്ക് ഒരു സീറ്റ്. ഒരു സീറ്റ് സി.കെ. ജാനുവിന് നീക്കി വെച്ചിട്ടുമുണ്ട്.

ചലച്ചിത്ര സംവിധായകൻ രാജസേനൻ അരുവിക്കരയിൽനിന്ന് ജനവിധി തേടും. വി.വി.രാജേഷ് നെടുമങ്ങാട്ടും മത്സരിക്കും.

സ്ഥാനാർത്ഥി പട്ടിക

ഉദുമ – കെ.ശ്രീകാന്ത്
തൃക്കരിപ്പൂർ – എം.ഭാസ്‌കരൻ
ധർമ്മടം – മോഹനൻ മനന്തേരി
വണ്ടൂർ – സുനിതാ മോഹൻദാസ്
തിരൂരങ്ങാടി – പി.വി.ഗീതാ മാധവൻ
ചിറ്റൂർ – എം.ശശികുമാർ
ആലത്തൂർ – എം.പി. ശ്രീകുമാർ
പെരുമ്പാവൂർ – ഇ.എസ്. ബിജു
ആലുവ – ലത ഗംഗാധരൻ
കൊച്ചി – പ്രവീൺ ദാമോദര പ്രഭു
മൂവാറ്റുപുഴ – പി.ജെ.തോമസ്
പാലാ – എൻ.ഹരി
കാഞ്ഞിരപ്പള്ളി – വി.എൻ. മനോജ്
ഹരിപ്പാട് – ഡി.അശ്വിനി ദേവി
ചവറ – എം.സുനിൽ
കുണ്ടറ – എം.എസ്. ശ്യാം കുമാർ
ആറ്റിങ്ങൽ – രാജി പ്രസാദ്
ചിറയിൻകീഴ് – ഡോ.പി.പി.വാവ
പാറശ്ശാല – കരമന ജയൻ
നെയ്യാറ്റിൻകര – പുഞ്ചക്കരി സുരേന്ദ്രൻ

ഇത്തവണ ലിസ്റ്റ് മടങ്ങിയില്ല; ബിജെപിയുടെ ആദ്യ പട്ടികയ്ക്ക് രൂപമായി.
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE