കാവ്യ കാസർഗോഡ് വോട്ടു ചോദിക്കുകയാണ് .

വോട്ടു ചോദിച്ച് കാവ്യ മാധവൻ കാസർഗോഡ് എത്തി. തെരഞ്ഞെടുപ്പ് ക്യാംപെയ്‌നുമായി ബന്ധപ്പെട്ടാണ് താരം ജില്ലയിലെത്തിയത്. എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക്  വോട്ട് ചോദിച്ചല്ല കാവ്യാ മാധവൻ  രംഗത്തെത്തിയതെന്ന പ്രത്യേകതയും ഉണ്ട്. ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് കാവ്യ എത്തിയത്.
പരമാവധി ജനങ്ങളെ വോട്ടെടുപ്പിൽ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിനായാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസ് പരിപാടി സംഘടിപ്പിച്ചത്.  വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം നിർവ്വഹിക്കണമെന്ന് കാവ്യ ജനങ്ങളോട് അഭ്യർഥിച്ചു. കാവ്യയുടെ ജൻമനാടായ നീലേശ്വരത്ത് നിന്നും കുറച്ചകലെയുള്ള ഭീമനടിയിലായിരുന്നു കാവ്യ പരിപാടിയ്ക്കായി എത്തിയത്.  ജില്ലാ കളക്ടർ ഇ ദേവദാസൻ സമ്മതിദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോൾ സമ്മതിദായകർക്കൊപ്പം കാവ്യയും ഏറ്റുചൊല്ലി.
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE