എല്ലാം പറഞ്ഞു ധാരണയായി ; ഷാനിമോൾക്കും കിട്ടി ഒരു സീറ്റ്.

0
98

ഏറെ തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷം കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഒന്ന് കൂടി പൂർത്തിയായി. ഇതാണ് അവസാന പട്ടികയെന്നും , അവസാന പട്ടിക ഇനിയുണ്ടാകില്ലന്നും നേതാക്കൾ പറയുക കൂടി ചെയ്യുന്നു. വി എം സുധീരനുമായി നേരിട്ട് ഇടഞ്ഞ ഷാനിമോൾ ഉസ്മാന് സീറ്റ് ഉറപ്പായി എന്നതാണ് അതിൽ പ്രധാനം. ഷാനിമോൾ ഒറ്റപ്പാലത്ത് മത്സരിക്കും. തർക്കങ്ങളും വിവാദവും കാരണം വാർത്തകളിൽ ഇടം പിടിച്ച കയ്പ്പമംഗലം ആർ.എസ്.പി. മത്സരിക്കും. ഇവിടെ എൻ.ഡി. മുഹമ്മദ്‌ നഹാസ് സ്ഥാനാർഥി ആകും. ദേവികുളത്ത് എ.കെ.മണി മത്സരിക്കും. കോൺഗ്രസിന്റെ മൂന്നു ഗ്രൂപ്പിന്റെയും നേതാക്കളായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേഷ് ചെന്നിത്തല, വി എം സുധീരൻ എന്നിവർ ചർച്ച ചെയ്താണ് തീരുമാനം എടുത്തത്.

NO COMMENTS

LEAVE A REPLY