ആചാരം ഭരണഘടനയ്ക്കും മുകളിലോ ? ശബരിമല കേസിൽ സുപ്രീം കോടതിയുടെ ചോദ്യം.

ശബരിമല കേസിന്റെ ഗൗരവം കൂട്ടുന്നത് ലിംഗ സമത്വത്തിന് വെല്ലുവിളിയാണെന്ന് സുപ്രീം കോടതി.  ശബരിമലയിൽ സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്നും ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ തടയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പാരമ്പര്യങ്ങൾക്കോ ആചാരങ്ങൾക്ക് ഭരണഘടനയെ മറികടക്കാനാകുമോ എന്നും കോടതി ചോദിച്ചു.

ക്ഷേത്രങ്ങൾ പൊതു സ്ഥാപനമാണ്. ആചാരത്തിലെ ശരി തെറ്റുകൾ
പരിശോധിക്കുന്നില്ല. ലിംഗവിവേചനമാണ് പ്രശ്‌നത്തെ ഗുരുതരമാക്കുന്നതെന്നും കോടതി. സ്ത്രീ സമത്വത്തിനെതിരായ ഭീഷണിയാണ് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വാദത്തിനിടെ പറഞ്ഞു. കേസിൽ കക്ഷി ചേരാൻ ശബരിമല തന്ത്രി കണ്ഠരര് രാജീവര് നൽകിയ അപേക്ഷയും ഇന്ന് പരിഗണിക്കും.

ഈശ്വരന് ആൺ പെൺ വ്യത്യാസമില്ലെന്നും ഭരണഘടനാപരമായ എന്ത് അധികാരമാണ് ഇത്തരം തീരുമാനമെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നും ഫെബ്രുവരിയിൽ കേസ് പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.

NO COMMENTS

LEAVE A REPLY