രാത്രികാലങ്ങളിൽ വെടിക്കെട്ട് നടത്തുന്നത് ഹൈക്കോടതി തടഞ്ഞു.

0
high court

സന്ധ്യയ്ക്കും പുലർച്ചെയ്ക്കുമിടയിൽ വെടിക്കെട്ട് നടത്തുന്നത് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഉഗ്ര ശബ്ദത്തോടെയുള്ള വെടിക്കെട്ടുകളും പാടില്ല. 140 ഡെസിബൽ ശബ്ദ തീവ്രതയുള്ള വെടിക്കെട്ട് മാത്രമേ നടത്താൻ പാടുള്ളൂ എന്നും കോടതി. വെടിക്കെട്ട്  നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താൽപര്യഹരജിയിൽ പ്രാഥമിക വാദം പൂർത്തിയാക്കി. കൂടുതൽ വാദം ഏപ്രിൽ 14 വിഷു ദിനത്തിൽ വൈകീട്ട് നാലിന് കേൾക്കും. ദേശവിരുദ്ധ ഇടപെടലുകൾ ഉണ്ടോ എന്ന അന്വേഷണം ആവശ്യമാണെന്നും അതിനാൽ കേസ് സിബിഐയ്ക്ക് വിട്ടുകൂടേ എന്നും കോടതി ചോദിച്ചു.

നൂറിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ പരവൂർ ദുരന്തത്തെ തുടർന്ന്‌ ജസ്റ്റിസ് വി.ചിദംബരേഷ് ഹൈക്കോടതി റെജിസ്ട്രാർക്ക് നൽകിയ കത്ത് പൊതുതാൽപര്യഹരജിയായി പരിഗണിച്ച് ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് വാദം കേൾക്കുന്നത്.

Comments

comments