കരിമരുന്ന് പ്രയോഗം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി.

ആഷോങ്ങൾക്ക് കരിമരുന്ന് പ്രയോഗം നടത്തുന്നതിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല. അനധികൃത പടക്ക നിർമ്മാണ കേന്ദ്രങ്ങളിൽ റെയ്ഡ് തുടരും. ഉത്സവങ്ങൾക്ക് വീര്യം കൂടിയ മരുന്ന് ഉപയോഗിക്കുന്നത് തടയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കരിമരുന്ന് സൂക്ഷിക്കാൻ അനുവദിക്കില്ല. വീഴ്ച കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്ത്രമന്ത്രി. വെടിക്കെട്ട് നിയന്ത്രണം കൊണ്ടുവരുന്ന കാര്യത്തിൽ സർവ്വ കക്ഷി യോഗം ചേർന്ന് തീരുമാനമെടുക്കും.

പരവൂർ ദുരന്തത്തിൽ അച്ഛനെയും അമ്മയേയും നഷ്ടപ്പെട്ട മക്കളെ സംരക്ഷിക്കും. കൃഷ്ണ , കിഷോർ എന്നീ കുട്ടികൾക്കാണ് അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടത്. ഇവരെ സർക്കാർ സംരക്ഷിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ അനുവദിച്ചതായും ആഭ്യന്ത്രമന്ത്രി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews