പരവൂർ ദുരന്തം ഗുരുതര മനുഷ്യാവകാശ ലംഘനം: ഹൈക്കോടതി.

പരവൂറിൽ നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തം ഗുരുതര മനുഷ്യാവകാശ ലംഘനമെന്ന് ഹൈക്കോടതി. ജനജീവിതം രക്ഷിക്കാൻ കഴിയാത്തത് നിയമ വ്യവസ്ഥയുടെ പരാജയമെന്നും കോടതി. കമ്പവും വെടിക്കെട്ടും തമ്മിൽ നിയമത്തിൽ വ്യത്യാസമില്ല.

മത്സരക്കമ്പത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള ജില്ലാ ഭരണ കൂടത്തിന്റെ ഉത്തരവ് മറികടക്കാൻ ആരോ ശ്രമിച്ചു. ഒരു കോൺസ്റ്റബിൾ പോലും അറിയാതെയാണോ വെടിക്കെട്ട് നടന്നതെന്നും എന്തുകൊണ്ട് പോലീസ് വെടിക്കെട്ട് തടഞ്ഞില്ലെന്നും കോടതി ചോദിച്ചു.

എത്ര കിലോ ഗ്രാം കരിമരുന്ന് ഉപയോഗിച്ചു എന്ന് വ്യക്തമാക്കണമെന്ന് കോടതി കമ്മീഷ്ണറോട് ആവശ്യപ്പെട്ടു. എന്നാൽ കമ്മീഷ്ണർക്ക് ഇതിന് മറുപടി നൽകാനായില്ല.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE