തിരുവമ്പാടിയും പാറമേക്കാവും ഹൈക്കോടതിയിലേക്ക്.

തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഹൈക്കോടതിയെ സമീപിക്കും. തൃശൂർ പൂരത്തിന് രാത്രിയിൽ വെടിക്കെട്ട് നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. നിലവിൽ ഹൈക്കോടതി പരിഗണിക്കുന്ന കേസിൽ കക്ഷി ചേർക്കണമെന്നും ആവശ്യപ്പെടും. തൃശൂർ പൂരം  നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഘടക ക്ഷേത്രങ്ങളുടെ യോഗം ഇന്ന് ചേരും.

സന്ധ്യ മുതൽ പുലർച്ച വരെ വെടിക്കെട്ട് നടത്താൻ പാടില്ലെന്ന ഹൈക്കോടതി ഇന്നലെ താൽക്കാലിക ഉത്തരവ് ഇറക്കിയിരുന്നു.പരവൂർ ദുരന്തത്തോടനുബന്ധിച്ച് ജസ്റ്റിസ് വി. ചിദംബരേഷ് നൽകിയ കത്ത് പൊതു താൽപര്യ ഹരജിയായി പരിഗണിച്ചാണ് കോടതി ഇന്നലെ വാദം കേട്ടത്. തുടർ വാദം നാളെ വൈകീട്ട് നാലിന്.

NO COMMENTS

LEAVE A REPLY