വിഷു എത്തിയിട്ടും പടക്ക വിപണി തണുത്ത് തന്നെ.

0

വിഷു പടക്ക വിപണിയ്ക്ക് ചാകരയാകാറാണ് പതിവ്. വിവിധ വർണ്ണത്തിലുള്ള പടക്കങ്ങളും പൂത്തിരിയും മത്താപ്പും ഇല്ലാതെ വിഷു ആഘോഷം ഉണ്ടാവുക പതിവല്ല. എന്നാൽ പരവൂർ ദുരന്തത്തെ തുടർന്നുണ്ടായ ഭീതി പടക്ക വിപണിയെക്കൂടി ബാധിച്ചതായാണ് പടക്ക കച്ചവടക്കാർ പറയുന്നത്.

വിഷുവിന് ഒരു ദിവസം മാത്രം ശേഷിക്കെ 60 ശതമാനം നഷ്ടമാണ് പടക്ക കച്ചവടത്തിൽ ഉണ്ടായിരിക്കുന്നത്. പൊട്ടുന്ന പടക്കങ്ങൾ വാങ്ങുന്നവർ കുറവാണെന്നും പകരം പൂത്തിരി, മത്താപ്പ് തുടങ്ങിയവയാണ് കൂടുതൽ പേർ തെരഞ്ഞെടുക്കുന്നതെന്നും ഇവർ പറയുന്നു. പരവൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരാഘോഷങ്ങൾക്കടക്കം നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു.

Comments

comments

youtube subcribe