Advertisement

ആറ്റിങ്ങൽ ഇരട്ട കൊല: പ്രതികൾ കുറ്റക്കാരെന്ന് കോടതി. ശിക്ഷ നാളെ

April 15, 2016
Google News 0 minutes Read

ടെക്‌നോപാർക്ക് ജീവനക്കാരായ നിനോ മാത്യു കാമുകി അനുശാന്തി എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രോസിക്യൂഷൻ സംശയാതീതമായി കോടതിയിൽ തെളിയിച്ചു.പ്രതികൾ തമ്മിൽ ഒരുമിച്ച് ജീവിക്കാനാണ് ഇവർ കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
അനുശാന്തിയുടെ മൂന്നര വയസുള്ള കുട്ടിയേയും അറുപത് വയസുകാരിയായ ഭർതൃമാതാവ് തലയ്ക്കടിച്ചും വെട്ടിയും കൊന്നുവെന്നാണ് കേസ്. ഇവർക്ക് ഒരുമിച്ച് ജീവിക്കാനായാണ് കൊല നടത്തിയതെന്നും കോടതയിൽ തെളിഞ്ഞു.
2014 ഏപ്രിൽ 16 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി നിനോ ആണ് ഇവരെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് മാരകമായി പരിക്കേറ്റിരുന്നു.

മോഷണത്തിനിടെ നടന്ന കൊലപാതകം ആണെന്നു വരുത്തിത്തീർക്കാൻ അനുശാന്തിയും നിനോയും ഗൂഢാലോചന നടത്തി. കൊലപാതകം നടന്ന ഉടനെ പോലീസ് കസ്റ്റഡിയിലെടുത്ത നിനോയുടെ മൊബൈലിൽ നിന്ന് അനുശാന്തി അയച്ചുകോടുത്ത വീടിന്റെയും രക്ഷപ്പെടാനുള്ള വഴിയുടെ ഫോട്ടകളടക്കം പോലീസിനു ലഭ്യമായിരുന്നു.
ശാസ്ത്രീയമായ തെളിവുകളെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ആറ്റിങ്ങൾ ഡി വെഎസ് പി പ്രതാപൻ ചന്ദ്രനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here