ജപ്പാനിൽ ഭൂചലനം. 9 പേർ മരിച്ചു.

0

ജപ്പാനിലുണ്ടായ വൻ ഭൂചലനത്തിൽ ഒൻപത് പേർ മരിച്ചു. ഇരുന്നൂറ്റി അമ്പത്‌
പേർക്ക് പരിക്ക്. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങൾ തകർന്നു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിയിട്ടുണ്ടാകാമെന്ന് കരുതുന്നതായി റിപ്പോർട്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. ജപ്പാനിലെ ക്യുഷു ദ്വീപിലെ കുമമാറ്റോ നഗരത്തിൽ പ്രാദേശിക സമയം 9.20 നാണ് ഭൂചലനമുണ്ടായത്.

Comments

comments

youtube subcribe