20 ലക്ഷം കൊലപാതകങ്ങൾ, മൂന്ന് വർഷത്തെ ഭരണം, പോൾ പോട്ടിന്റെ സ്‌കോർ ചെറുതല്ല.

0

ജിതി രാജ്

മനുഷ്യത്വ രഹിതമായ പ്രവർത്തികളിലൂടെ മനുഷ്യ ജീവനും മനുഷ്യ കുലത്തിന് തന്നെയും വെല്ലുവിളി ആയ ഭരണാധികാരികൾ എല്ലാക്കാലത്തും ഉണ്ടായിരുന്നു. ജർമ്മനിയിലെ ഹിറ്റ്‌ലർ, ഇറ്റലിയിലെ മുസോളിനി, റഷ്യയിലെ സ്റ്റാലിൻ, ഉഗാണ്ടയിലെ ഇദി അമീൻ, എത്യോപ്യയിലെ മെങ്ങിസ്തു ഹൈലെ മറിയം, സ്‌പെയിനിലെ ഫ്രാൻസിസ് ഫ്രാങ്കോ, ചിലിയൻ ഭരണാധികാരി ആഗസ്‌റ്റോ പിനോഷെ, മാവോ സെ തൂങ്, സദ്ദാം ഹുസൈൻ…. ഈ ശ്രേണിയിലേക്ക് ചേർത്ത് വായിക്കപ്പെടുന്ന പേരാണ് കമ്പോഡിയയിലെ പോൾ പോട്ടിന്റേത്.

കമ്പോഡിയയിലെ ഖമർ റൂഷ് ഭരണകൂടത്തെ 1976 മുതൽ 1979 വരെ നയിച്ചത് പോൾ പോട്ടാണ്. ഹിറ്റ്‌ലർ, മുസോളിനി, സ്റ്റാലിൻ എന്നിവർ ആഘോഷിക്കപ്പെട്ടപ്പോൾ വാർത്തകളിലും ചർച്ചകളിലും പോൾ പോട്ട് അധികം ഉണ്ടായിരുന്നില്ല. എന്നാൽ ഏഷ്യയിലെ ഹിറ്റ്‌ലർ എന്നാണ് പോൾ പോട്ട് വിശേഷിപ്പിക്കപ്പെടുന്നത്.
കോടിക്കണക്കിന് ജനങ്ങളാണ് ഈ സ്വേഛാധിപത്യ ഭറണാധികാരികളുടെ സ്വാർത്ഥ ഭരണത്തിന്റെ ഇരകളായി നരകിച്ച് മരിച്ചതും മരിച്ച് ജീവിച്ചതും.

pol-pot-polചൈനയിൽനിന്ന് കമ്പോഡിയയിലേക്ക് കുടിയേറിയ കുടുംബത്തിൽ ജനിച്ച പോൾ പോട്ട് പഠനത്തിനായി പാരിസിലെത്തിയതോടെയാണ് മാർക്‌സിസത്തിൽ ആകൃഷ്ടനാകുന്നത്. പഠന കാലത്ത് ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ ഇദ്ദേഹം കമ്പോഡിയയിൽ തിരിച്ചെത്തി ഖമർ റൂഷ് പ്രസ്ഥാനത്തിന് രൂപം നൽകി. മാവോ സെ തൂങ്ങിന്റെ നേതൃത്വത്തിലുള്ള തീവ്ര കമ്യൂണിസത്തിൽ ആകൃഷ്ടരായ ഒരു വിഭാഗം ആളുകൾ 1970 കളിൽ പോൾ പോട്ടിന്റെ നേതൃത്വത്തിൽ കംബോഡിയയിൽ രുപം നൽകിയ പ്രസ്ഥാനമാണ് ഖമർ റൂഷ്.

രാജ വാഴ്ചയിൽ നിന്ന് ജനാധിപത്യ ഭരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കംബോഡിയയെ ചൈനയുടെ സഹായത്തോടെയാണ് പോൾ പോട്ട് പിടിച്ചെടുക്കുന്നത്.
1975 ൽ പോൾ പോട്ട് ഭരണം ആരംഭിച്ചു. 1979 വരെ കംബോഡിയൻ പ്രധാനമന്ത്രിയായിരുന്നു. 1981 വരെ ഖമർ റൂഷ് പ്രസ്ഥാനത്തിന്റെ സെക്രട്ടറിയും. മാർകിസ്റ്റ് ചിന്തയുടെ പേര് പറഞ്ഞ് പോൾ പോട്ട് കൊന്നൊടുക്കിയത് കംബോഡിയയിലെ ആകെ ജനസംഖ്യയുടെ 25 ശതമാനത്തെ ആയിരുന്നു. കംബോഡിയൻ ചരിത്രത്തിലെ കറുത്ത അധ്യായമായാണ് പോൾ പോട്ടിന്റെ ഖമർ റൂഷ് ഭരണ കാലം വിലയിരുത്തപ്പെടുന്നത്.

khamar-roughe-1പോൾ പോട്ട് കംബോഡിയ ഭരിച്ചത് മൂന്ന് വർഷവും എട്ട് മാസവും ഇരുപത് ദിവസവും മാത്രമാണ്. എന്നാൽ ആ കാലഘട്ടത്തിൽ കൊല ചെയ്യപ്പെട്ടവർ 20 ലക്ഷത്തിലേറെ. ഒന്നര ലക്ഷം കർഷകരെ മാത്രം കംബോഡിയയിൽ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. കൊല്ലപ്പെട്ട മനുഷ്യരുടെ തലയോട്ടികൾ കൊണ്ട് നിറഞ്ഞ നാടാണ് ഇപ്പോഴും കംബോഡിയ. ഇന്നും നിലം കിളയ്ക്കുമ്പോൾ ഖമർ റൂഷ് കാലഘട്ടത്തിന്റെ ഓർമപ്പെടുത്തലായി ഒരു തലയോട്ടിയെങ്കിലും ലഭിക്കുമെന്നാണ് പറയുന്നത്. അൽപം അതിശയോക്തി തോന്നുമെങ്കിലും അത്ര ഭീകരമായിരുന്നു ഖമർ റൂഷ് കാലത്തെ കംബോഡിയ.

കർഷകർക്ക് മാത്രമായിരുന്നില്ല പോൾ പോട്ട് വെല്ലുവിളി ഉയർത്തിയിരുന്നത്. റഷ്യയിൽ സ്റ്റാലിൻ നടപ്പിലാക്കിയ സിനിമാ നാടക നിരോധനം പോൾപോട്ടും നടപ്പിലാക്കിയിരുന്നു. ഖമർ റൂഷ് ഭരണ കാലത്ത് 300 ലേറെ സിനിമകൾ നിർമ്മിക്കപ്പെട്ടിരുന്നെന്നാണ് പറയുന്നത്. സകലതും ചാമ്പലാക്കിയ പോൾ പോട്ട് സിനിമയേയും വെറുതെ വിട്ടില്ല. എന്നാൽ അതിൽ നിന്ന് 30 ഓളം സിനിമകൾക്കും കുറച്ച് മനുഷ്യർക്കും രക്ഷ ലഭിച്ചു.

polpot1979 ൽ ഖമർ റൂഷ് ഭരണത്തിന് താൽക്കാലിക വിരാമമിട്ടുകൊണ്ട് 1979 ൽ വിയറ്റ്‌നാം പട്ടാളം പോൾ പോട്ടിനെ പുറത്താക്കി. 1998 ഏപ്രിലിൽ 15 ന് പോൾ പോട്ട് അന്തരിച്ചു. ഖമർ റൂഷ് കംബോഡിയൻ ഭരണം ഏറ്റെടുത്തതിന്റെ 23ആം വാർഷികത്തിന് രണ്ട് ദിവസം മുമ്പായിരുന്നു പോൾ പോട്ടിന്റെ അന്ത്യം. ഹൃദയാഘാതമാണെന്നും അല്ല ആത്മഹത്യയാണെന്നുമുള്ള സംശയങ്ങൾ ഇന്നും നില നിൽക്കുന്നു.

ലോകം കീഴടക്കാൻ പുറപ്പെട്ട് ജനങ്ങളെ ക്രൂരമായി കൊന്നൊടുക്കിയ ചെങ്കിസ് ഖാനെക്കുറിച്ച് ചരിത്രം പറയുകയും പഠിപ്പിക്കുകയും ചെയ്യുമ്പോഴും പിന്നീടുവന്ന തലമുറകളും സ്വേഛാധിപത്യം ആവർത്തിക്കുന്നു. ഇന്നും തുടരുന്ന ഉത്തര കൊറിയൻ ഭരണവും ഈ ശ്രേണിയിലേക്ക് എത്തിക്കഴിഞ്ഞു.

പോൾ പോട്ട് കാലത്തെ കമ്പൂച്ചിയ

 

കംബോഡിയയെ കമ്പൂച്ചിയ എന്ന് പുനർ നാമകരണം ചെയ്തത് പോൾ പോട്ടായിരുന്നു. പിന്നീട് പോൾ പോട്ടിന്റെ മരണത്തോടെ കംബൂച്ചിയ കംബോഡിയ തന്നെയായി. രാജ വാഴ്ചയിൽ നിന്ന് ജനാധിപത്യത്തിലേക്ക് നീങ്ങിയ കംബോഡിയയിൽ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സഹായത്തോടെ അധികാരം പിടിച്ചു വാങ്ങിയ പോൾ പോട്ട് എന്ന ആധുനിക ഹിറ്റ്‌ലരിന്റെ ഭരണത്തിൽ കൊലചെയ്യപ്പെട്ടതിൽ കൂടുതലും കർഷകരായിരുന്നു. കാർഷിക സോഷ്യലിസം ആയിരുന്നു അവരുടെ ലക്ഷ്യം. നഗരത്തിൽ നിന്ന് എല്ലാവരെയും നാട്ടിന്പുറത്തേക്ക് ബലം പ്രയോഗിച്ചു നീക്കി, തടസ്സം നിന്നവരെ കൈ പുറകിൽ കെട്ടി, കയറിൽ തൂക്കി കെട്ടി നിർദയം മർദിച്ചു. ബോധം നശിക്കുമ്പോൾ അഴുക്കു വെള്ളത്തിൽ തല മുക്കി താഴ്ത്തി ബോധം വരുമ്പോൾ വീണ്ടും മർദിച്ചു. ബുള്ളറ്റുകൾ ലാഭിക്കാൻ ധാരാളം കിട്ടുന്ന പനയുടെ മടലുകൾ കൊണ്ടു തലയറുത്തു കൊന്നു. കൊച്ചു കുട്ടികളെ നിഷ്‌കരുണം മരത്തിൽ അടിച്ചു കൊന്നു, 300 450 വീതം മൃതദേഹങ്ങൾ ആയിരത്തിലധികം കുഴികളിൽ തള്ളി. ഈ ശവകുഴികളിൽ നിന്നും കിട്ടിയ അവരുടെ തലയോട്ടികളും എല്ലിൻ കഷണങ്ങളും പഴയ വസ്ത്രങ്ങളും ഏഴു നിലയുള്ള കൂട്ടക്കൊല മ്യൂസിയത്തിൽ ഇന്ന് പ്രദർശിപ്പിചിരിക്കുന്നു.

khamar-rougheജനാധിപത്യ കമ്പൂച്ചിയയുടെ നേതാവായ പോൾ പോട്ട് എന്ന ഭീകരൻ ആണ് S21 എന്ന സുരക്ഷാ ജെയിൽ ഉണ്ടാക്കാൻ 1975 ആഗസ്റ്റ് പതിനേഴിന് ആജ്ഞാപിച്ചത്. ഇവിടെ വച്ചാണ് ജനങ്ങളെ മൃഗീയമായ ചോദ്യം ചെയ്യുന്നതും കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതും കൊലപാതകം നടത്തിയിരുന്നതും. കൊലപ്പെടുത്തപ്പെട്ട എല്ലാവരുടെയും കുറ്റസമ്മതം രേഖപ്പെടുത്തി വച്ചിരുന്നു അവിടെ. വിയറ്റ്‌നാമിൽ ഉണ്ടായിരുന്ന അമേരിക്കൻ ഭടന്മാർ 1979 ജനുവരി ഏഴിന് ഖമർ റൂഷ് ഭരണം അവസാനിപ്പിച്ചു. S21 എന്ന പേരിൽ അറിയപ്പെട്ട ഈ ജെയിലിൽ വിയറ്റ്‌നാം ഭടന്മാർ എത്തിയപ്പോൾ ഒരു സ്ത്രീയുടെതുൾപ്പെടെ ചീഞ്ഞളിഞ്ഞ 14 മൃതദേഹങ്ങൾ കണ്ടെത്തി. അവസാനം കൊല്ലപ്പെട്ട ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ വയ്യാത്ത വിധം ചീഞ്ഞളിഞ്ഞിരുന്നു. ഇവരെ അവിടെത്തന്നെ അടക്കം ചെയ്യേണ്ടി വന്നു.

S21അന്നത്തെ ഒരു പ്രൈമറി സ്‌കൂൾ ആണ് താൽകാലിക ജെയിൽ ആയി മാറ്റിയത്. മൂന്നു നിലയുള്ള കെട്ടിടത്തിൽ നിന്ന് ജെയിലിൽ ഉള്ളവർ രക്ഷപെടാതിരിക്കാൻ, പക്ഷികളെ സൂക്ഷിക്കുന്നതുപോലെ കമ്പി വല ഇട്ടിരുന്നു. ഒരു ഇരുമ്പു കട്ടിലിൽ ചങ്ങലക്കിട്ടിരുന്ന ഇവരെ ഓരോരുത്തരെയായാണ് മർദിച്ചു കൊന്നിരുന്നത്. അവിടെ സൂക്ഷിച്ചിരുന്ന കണക്കു പ്രകാരം തന്നെ 1975ൽ 154 , 1976ൽ 2250 , 1977ൽ 2350 , 1978ൽ 5765 പേരുടെ കുറ്റസമ്മതങ്ങളാണ് രേഖപെടുതിയത്. ഇതിൽ ഖമർ റൂഷ് കൊലപ്പെടുത്തിയ 20,000 ലധികം കുട്ടികൾ ഉൾപെടില്ല. ഇന്നും കംബോടിയായിൽ പുരുഷന്മാർ നാല്പതു ശതമാനമേഉള്ളൂ. അറുപതു ശതമാനം സ്ത്രീകളാണ്. ഇതും ഖമർ റൂഷ് ഭരണത്തിന്റെ ബാക്കി പത്രം.

Comments

comments

youtube subcribe