പ്രഭ മങ്ങാതെ പൂരം നടക്കുമെന്ന് മുഖ്യമന്ത്രി.

കോടതി വിധി പാലിച്ചും സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പാക്കിയും തൃശ്ശൂർ പൂരം പ്രഭ മങ്ങാതെ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പൂരത്തിന്റെ പ്രധാന ആകർഷണമായ സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും.
കഴിഞ്ഞ കൊല്ലത്തേതുപോലെ പൂരം ഭംഗിയായി നടത്താൻ തന്നെയാണ് ഇന്ന് നടന്ന ആലോചനാ യോഗത്തിൽ തീരുമാനമായതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.

കോടതി നിഷ്‌കർഷിക്കുന്ന സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കാൻ ഭക്തരുടെ സഹകരണമുണ്ടാവണമെന്നും ചെന്നിത്തല. പാറമേക്കാവ് , തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

കഴിഞ്ഞ തവണ നടത്തിയതുപോലെ പൂരം നടത്ത്ണമെന്നാണ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി. ഇതുവരെ ചെയ്ത എല്ലാ സഹായ സഹകരണങ്ങളും തുടർന്നും നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിൽ നടത്തുന്നത് പോലെ ശബ്ദം കുറവുള്ളതും കൂടുതൽ വർണ്ണപൊലിമയുള്ളതുമായ വെടിക്കെട്ടിലേക്ക് മാറുന്നത് സംബന്ധിച്ചുള്ള തീരുമാനം ഭാവിയിലുണ്ടായേക്കുമെന്ന് ആഭ്യന്തരമന്ത്രി സൂചിപ്പിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE