യുവാക്കൾക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാൾ മരിച്ചു

0
വയനാട് നീലഗിരി ചേരമ്പാടിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. യുവാക്കളിൽ ഒരാൾ മരിച്ചു. ചേരമ്പാടി സ്വദേശിയും ഗൂഡല്ലൂർ ഭാരതീയാർ യൂണിവേഴ്‌സിറ്റി കോളേജിലെ ബിബിഎ വിദ്യാർഥിയുമായ ഷാഫി(19)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചേരമ്പാടി സ്വദേശി ഷാനു (17) ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ചേരമ്പാടി കണ്ണൻവയൽ ആദിവാസി കോളനിയിൽ പോയി മടങ്ങുമ്പോൾ കാട്ടാനയ്ക്ക് മുമ്പിൽ അകപ്പെടുകയായിരുന്നു. ഇരുവരെയും ആന പിടികൂടി വലിച്ചെറിയുകയായിരുന്നു. വയനാട് അതിർ്ത്തിയായ നീലഗിരിയിൽ കാട്ടാനയുടെ ആക്രമണം പതിവായിരിക്കുകയാണ്. ഒമ്പതു പേരെ കൊലപ്പെടുത്തിയ ചുള്ളക്കൊമ്പൻ എന്ന ഒറ്റക്കൊമ്പനെ ഒരാഴ്ച മുമ്പ് പിടികൂടി മുതുമല തെപ്പക്കാട് ക്യാമ്പിലെ ആനക്കൊട്ടിലിൽ അടച്ചിരുന്നു.

Comments

comments

youtube subcribe