അറേഞ്ച്ഡ് മാരേജ് ഇത്ര വലിയ പ്രശ്‌നമാണോ ?

അറേഞ്ച്ഡ് മാരേജ് ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായി ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. കാലവും കോലവും മാറിയിട്ടും വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് യാതൊരു മാറ്റവുമില്ല.
പെണ്ണുകാണൽ ചടങ്ങ് മുതൽ വിവാഹ ശേഷം എങ്ങനെയാകണം പെൺകുട്ടി എന്നതിനെക്കുറിച്ച് വരെ അവർ പറയാറുണ്ട്. ഇതിനെ കളിയാക്കുകയാണ് മദ്രാസിലെ മൂന്ന് ഐഐടി വിദ്യാർത്ഥിനികൾ. ‘ബീ ഔർ പൊണ്ടാട്ടി’ ഇതാണ് വീഡിയോയ്ക്ക് നൽകിയ പേര്. ‘പൊണ്ടാട്ടി’യ്ക്ക്‌ വേണ്ട യോഗ്യതകൾ ഇതൊക്കെയാണെന്ന്‌ പറഞ്ഞുകൊണ്ടാണ് മാറാത്ത വിവാഹ ചിന്തകളെ ഇവർ പരിഹസിക്കുന്നത്.

ഐഐടി അവസാന വർഷ വിദ്യാർത്ഥിനികളായ അസ്മിത് ഘോഷ്, അനുകൃപ, ഇളങ്കോ എന്നിവരാണ് ഈ വീഡിയോയ്ക്ക് പിന്നിൽ. തന്റെ മകന് വേണ്ട പെർഫക്ട് വധുവിനെ കണ്ടെത്താൻ അമ്മ ഇറങ്ങിയിരിക്കുകയാണ്. പെർഫെക്ട് മരുമകളാണോ എന്നറിയാൻ അവളുണ്ടാക്കിയ ചപ്പാത്തിക്കാണിക്കാനാണ് വരന്റെ അമ്മ പറയുന്നത്. കൃപ വർഗീസാണ് അമ്മയായി എത്തുന്നത്. കാർലേ റേ ജസ്‌പെൻസിന്റെ കാൾ മീ ബേബി എന്ന ഗാനത്തിന്റെ പാരഡിയാണ് ‘ബീ ഔർ പൊണ്ടാട്ടി’.

എന്തുചെയ്യാൻ പെണ്ണുകാണൽ വിവാഹത്തിന് മുമ്പുള്ള എൻട്രൻസ് ടെസ്റ്റ് അല്ലേ….!

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE