കടുത്ത വരൾച്ച നേരിടുന്ന ലാത്തൂർ സന്ദർശിക്കാൻ മന്ത്രി എത്തിയ ഹെലിപ്പാഡ് കഴുകാൻ ഉപയോഗിച്ചത് പതിനായിരം ലിറ്റർ വെള്ളം.

0

കടുത്ത വരൾച്ച അനുഭവിക്കുന്ന മഹാരാഷ്ട്രയിലെ ലാത്തോർ സന്ദർശനത്തിനായി മന്ത്രി എത്തിയ ഹെലിപ്പാഡ് കഴുകാൻ ഉപയോഗിച്ചത് പതിനായിരം ലിറ്റർ വെള്ളം. മഹാരാഷ്ട്ര കൃഷിമന്ത്രി ഏക്‌നാഥ് ഖഡ്‌സെയുടെ ലാത്തൂർ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ഇത്രയും വെള്ളം ഉപയോഗിച്ചത്. കഴിഞ്ഞ ആഴ്ചയാണ് വരൾച്ചയിൽ താൽക്കാലിക ആശ്വാസമായി പതിനഞ്ച് ലക്ഷം വെള്ളം ട്രയിൻ വഴി എത്തിയത്. ഇത് പരിശോധിക്കാൻ എത്തിയതാണ് മന്ത്രി.

ലാത്തൂരിൽനിന്ന് 40 കിലോമീറ്റർ മാത്രം ദൂരമുള്ള ബേൽകുന്ദിലേക്കാണ് മന്ത്രി ഹെലികോപ്റ്ററിലെത്തിയത്. ഒരു കുടുംബത്തിന് നിലവിൽ ലാത്തൂരിൽ അനുവദിക്കുന്നത് പതിനായിരം ലിറ്റർ വെള്ളമാണ്. വൻ പ്രതിഷേധമാണ് ഹെലിപ്പാഡ് കഴുകിയതിൽ പ്രദേശത്ത് ഉയർന്നത്. എന്നാൽ മന്ത്രി ഈ ആരോപണം നിഷേധിച്ചു.

Comments

comments

youtube subcribe