ജില്ലാകളക്ടർ വോട്ട് അഭ്യർഥിക്കുകയാണ്!!

0

എറണാകുളം ജില്ലയിലെ കന്നിവോട്ടർമാരോട് വോട്ട് അഭ്യർഥിച്ച് ജില്ലാകളക്ടർ എം.ജി.രാജമാണിക്യത്തിന്റെ കത്ത്! തെറ്റിദ്ധരിക്കേണ്ട,ഇതൊരു സാധാരണ വോട്ട് അഭ്യർഥന അല്ല. കന്നിവോട്ട് ചെയ്യാതെ പാഴാക്കരുത് എന്ന അഭ്യർഥനയാണ് കത്തിന്റെ ഉള്ളടക്കം. സാക്ഷരതയിലും സാങ്കേതിക മികവിലും മുന്നിട്ടു നിൽക്കുമ്പോഴും കേരളം വോട്ടിംഗ് ശതമാനത്തിൽ പിന്നിലാണ്. സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള വോട്ടർമാരുടെ വിമുഖത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടറുടെ കത്തെഴുത്ത്. 57,000 കന്നിവോട്ടർമാർക്കും കത്ത് ലഭിക്കും.ദിവസവും 10,000 കത്തിൽ വീതമാണ് കളക്ടർ ഒപ്പുവയ്ക്കുന്നത്.ഒരാഴ്ച്ചയ്ക്കകം മുഴുവൻ കത്തും തയ്യാറാക്കി തപാലിൽ അയക്കും.പോളിംഗ് ശതമാനം വർധിപ്പിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസ് വിവിധ ബോധവല്ക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Comments

comments